കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പുതിയ ടീം; നദ്ദയുടെ നേതൃത്വത്തില്‍ സജീവ ചര്‍ച്ച; സാധ്യതകള്‍ ഇങ്ങനെ

  • By News Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് പിന്‍ഗാമി ആയാണ് ജെപി നദ്ദ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതോടെയാണ് അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. പിന്നാലെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് ജെപി നദ്ദ വര്‍ക്കിംഗ് പ്രസിഡണ്ടായി.

അധികാരത്തിനെത്തി നാല് മാസം പിന്നിട്ടതോടെ ജെപി നദ്ദയുടെ നേതൃത്വത്തില്‍ പുതിയ നേതൃനിരയെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മെയ് മാസം അവസാനത്തോടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്! ചികിത്സയിൽ 177 പേർ, ഇന്ന് രോഗമുക്തി 8 പേർക്ക്സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്! ചികിത്സയിൽ 177 പേർ, ഇന്ന് രോഗമുക്തി 8 പേർക്ക്

ബിജെപിക്ക് പുതിയ ടീം

ബിജെപിക്ക് പുതിയ ടീം

മെയ് അവസാനത്തോടെയോ ജൂണ്‍ ആദ്യവാരമോ ബിജെപിക്ക് പുതിയ നേതൃനിരയൊരുങ്ങും. നദ്ദയുടെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി നദ്ദ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്. അധ്യക്ഷനായി ചുമതലയേറ്റ ശേഷം തെരഞ്ഞെടുപ്പുകള്‍ വന്നതും കൊറോണ പ്രതിസന്ധിയും കാരണമാണ് ടീമിനെ പ്രഖ്യാപിക്കുന്നത് നീണ്ട് പോയത്.

പുതുമുഖങ്ങള്‍

പുതുമുഖങ്ങള്‍

മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തികൊണ്ട് കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ നേതൃനിര ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതുമുഖങ്ങളേയും ടീമിലേക്ക് ബിജെപി പരിചയപ്പെടുത്തും. ഒപ്പം നിലവിലുള്ള ചില മുതിര്‍ന്ന നേതാക്കളുടെ ഉത്തരവാദിത്തം പുനക്രീമകരിക്കാനും സാധ്യതയുണ്ട്.

ചുമതലകളില്‍ തുടരും

ചുമതലകളില്‍ തുടരും

മുതിര്‍ന്നവരേയും പുതിയ നേതാക്കളേയും ഉള്‍പ്പെടുത്തികൊണ്ടുള്ളതായിരിക്കും പുതിയ നേതൃത്വം. ഒപ്പം ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഭൂപേന്ദ്ര യാദവും കൈലാഷ് വിജയര്‍ഗിയയും നേരത്തെയുള്ള ചുമതലകളില്‍ തന്നെ തുടരുമെന്നും വൃത്തങ്ങള്‍ അറിയിക്കുന്നു.

 പുതിയ പരീക്ഷണം

പുതിയ പരീക്ഷണം

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് ബിജെപി. പുതിയമുഖങ്ങളെ നേതൃനിരയില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഒപ്പം പുതിയ ടീമില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രത്യേകം പരിഗണനയും ചുമതലയും നല്‍കാനാണ് സാധ്യത. ഒപ്പം രാജസ്ഥാന്‍, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖഢ്, ദില്ലി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്‍ നേതാക്കള്‍ക്കും പുതിയ നേതൃത്വത്തില്‍ ചുമതലകള്‍ നല്‍കിയേക്കാം.

നിര്‍മ്മലാ സീതാരാമന്‍

നിര്‍മ്മലാ സീതാരാമന്‍

പാര്‍ട്ടിയിലെ നിര്‍ണ്ണായക ഘടകമായ പാര്‍ലമെന്ററി ബോര്‍ഡില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മറ്റു മുഖ്യമന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്നും സൂചനകളുണ്ട്. അമിത്ഷാ വൈസ് പ്രസിഡണ്ടുമാരായി നിയമിച്ച വസുന്ധര രാജേയ്ക്കും രമണ്‍സിംഗിനും പുതിയ ചുമതലകളായിരിക്കും നദ്ദയുടെ ടീമില്‍ ലഭിക്കുകയെന്നും സൂചനയുണ്ട്.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

നേരത്തെ തന്നെ നദ്ദ തന്റെ നേതൃത്വത്തിലുള്ള പുതിയ ടീമിനെ തെരഞ്ഞെടുക്കേണ്ടതായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞടുപ്പുകളും പിന്നാലെ കൊവിഡ് പ്രതിസന്ധിയും വന്നതോടെ ഇത് നീണ്ടു പോവുകയായിരുന്നു. ലോക്ക്ഡൗണിന്റെ നാലാംഘട്ടത്തിന്റെ ആദ്യം തന്നെ പുതിയ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള തിരക്കിലാണ് ബിജെപി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും സംസ്ഥാന അധ്യക്ഷന്മാരുമായും ചര്‍ച്ചകള്‍ സജീവമാണ്.

English summary
JP Nadda likely to Constitute His New Team With Senior Party Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X