ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; യുക്രെയിന്‍ ജനതയോടൊപ്പം നില്‍ക്കണമെന്ന് ട്വീറ്റ്

ദില്ലി: ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @jpnadda എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്തതിന് പിന്നാലെ യുക്രെയിന്‍ ജനതയോടൊപ്പം നില്‍ക്കണമെന്ന ട്വീറ്റും അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. യുക്രൈന്‍ ജനതയോടൊപ്പം നില്‍ക്കണമെന്നും സംഭാവനകളായി ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കണമെന്നുമായിരുന്നു ട്വീറ്റ്.

jp

ഇതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും റഷ്യക്കാണ് സഹായം ആവശ്യമുള്ളതെന്നും അവര്‍ക്ക് സംഭാവന നല്‍കണമെന്ന മറ്റൊരു ട്വീറ്റും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ നീക്കം ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പേര് മാറ്റി ഐസിജി ഓണ്‍സ് എന്നാക്കി മാറ്റുകയും ചെയ്തു.

വിഷയത്തെക്കുറിച്ച് അറിയാമെന്നും അത് പരിശോധിച്ച് വരികയാണെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 'ഹാക്ക് ചെയ്തതിനെക്കുറിച്ച് ഞങ്ങള്‍ക്കറിയാം, സിഇആര്‍ടി (കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം) അത് പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+