കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെപി നദ്ദയ്ക്ക് നേരെയുള്ള ആക്രമണം; 3 ഐപിഎസ് ഉദ്യോഗസ്ഥരെ സർവ്വീസിലേക്ക് തിരികെ വിളിച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി; ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ 3 ഐപിഎസ് ഉദ്യോഗസ്ഥരെ സർവ്വീസിലേക്ക് തിരികെ വിളിച്ച് കേന്ദ്രസർക്കാർ. ഭോൽനാഥ് പാണ്ഡെ (എസ്പി, ഡയമണ്ട് ഹാർബർ), രാജീവ് മിശ്ര (എഡിജി, ദക്ഷിണ ബംഗാൾ), പ്രവീൺ ത്രിപാഠി (ഡിഐജി, പ്രസിഡൻസി റേഞ്ച്)എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.എന്നാൽ ഉദ്യോഗസ്ഥർക്കെതിരായ നീക്കം കേന്ദ്രത്തിന്റെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

 jpnadda-16076819

ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നദ്ദയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നത്.ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ട്.അതേസമയം
ഉദ്യോഗസ്ഥരെ തിരികെ അയക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരാണ് തിരുമാനമെടുക്കേണ്ടത്.

നേരത്തേ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ ഡിജിപിയെ ചീഫ് സെക്രട്ടറി വിളിച്ച് വരുത്തിയിരുന്നു. കേന്ദ്രസർക്കാരിന് മുൻപാകെ ഡിസംബർ 14 ന് നേരിട്ട് ഹാജരാകൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഉദ്യോഗസ്ഥർ ഹാജരാകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
BJP leader Dilip Ghosh's threat to Mamata Banerjee | Oneindia Malayalam

കൽക്കത്തയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേയാണ് നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൽ പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണം ഉണഅടായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം.ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബംഗാളിൽ ബിജെപി പ്രചരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു നദ്ദ എത്തിയത്.കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തിൽ സംസ്ഥാന ബിജെപി നേതാക്കന്മാരായ മുകുൾ റോയിക്കും കൈലാഷ് വിജയ് വർഗിയയ്ക്കും ഉൾപ്പെടെ പരിക്കേറ്റിരുന്നു.

English summary
JP Nadda's vehicle pelted with stones; Cente recalls 3 IPS officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X