Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പ്രതിരോധത്തെ ദുർബലപ്പെടുത്തരുത്; സോണിയ ഗാന്ധിക്ക് കത്തയച്ച് ജെപി നദ്ദ

ദില്ലി; കൊവിഡ് പ്രതിരോധ നടപടികളെ ദുർബലപ്പെടുത്തരുതെന്ന വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ വിശദീകരിച്ച് കൊണ്ടാണ് നദ്ദയുടെ കത്ത്.കൊവിഡിനിടയിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
    JP Nadda writes to Sonia Gandhi, says Congress misleading people, creating false panic
    nadda and sonia

    തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ നിർദ്ദേശങ്ങളും കാറ്റിൽ പറത്തിൽ കേരളത്തിൽ ഉൾപ്പെടെ കോൺഗ്രസ് വലിയ റാലികൾ നടത്തി. രണ്ടാം തരംഗം തീവ്രമാകാൻ തുടങ്ങിയപ്പോൾ പോലും നിങ്ങളുടെ പാർട്ടി അംഗങ്ങൾ വലിയ ഉത്തരേന്ത്യയിൽ ഉൾപ്പെടെ വലിയ റാലികളുടെ ഭാഗമായി. സാമൂഹിക അകലം പാലിക്കാതെ മാസ്ക് പോലും ധരിക്കാതെയാണ് നേതാക്കൾ പങ്കെടുത്തത്. ഇതൊന്നും ജനം മറന്നിട്ടില്ല. അതിന് ശേഷം ലോക്ക് ഡൗൺ നടപ്പാക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.

    കൊവിഡിനെതിരെ രാജ്യം ധീരതയോടെ പോരാടുമ്പോൾ കോൺഗ്രസിലെ ഉന്നത നോതാക്കൾ ജനത്തെ തെറ്റിധരിപ്പിക്കുകയും അവർക്കിടയിൽ പരിഭ്രാന്തി പടർത്തുകയുമാണ് ചെയ്യുന്നത്. ഇന്ത്യയിൽ നിർമ്മിച്ച വാക്സിനെ സംബന്ധിച്ച് പോലും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു. ഇന്ത്യയിൽ നിർമ്മിച്ച വാക്സിൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ അല്ല - അത് രാജ്യത്തിന്റേതാണ്, അതില് പോലും കോൺഗ്രസ് രാഷ്ട്രീയം കലർത്തുന്നു.ലോകത്തെ ഏറ്റവും വലിയ വാക്സിൻ ഡ്രൈവ് നടക്കുന്നത് ഇന്ത്യയിലാണെന്നു നഡ്ഡ പറഞ്ഞു.

    പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും കൊവിഡ് പ്രതിരോധത്തിനായി അഹോരാത്രം പ്രയത്നിക്കുകയാണ്. എല്ലാ മുഖ്യമന്ത്രിമാരുമായും യോജിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്.എന്തിന് മുൻ പ്രധാനമന്ത്രി ദേവഗൗഡ വരെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. പക്ഷേ മഹാമാരിയുടെ സമയത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ സങ്കടപ്പെടുത്തുകയാണെന്നും കത്തിൽ നദ്ദ പറഞ്ഞു.

    കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ചയുടെ വിലയാണ് രാജ്യം ഇപ്പോൾ അനുവഭിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ സർക്കാർ സമ്പൂർണ പരാജയമാണെന്നും മോദി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+