കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ പഞ്ചാബും ബംഗാളും പാക്കിസ്ഥാനൊപ്പം; കളത്തില്‍ നദ്ദ; മമതക്കെതിരേയും

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ. മമത സര്‍ക്കാരിനെ പശ്ചിമബംഗാളിലെ അധികാരത്തില്‍ നിന്നും താഴെയിറക്കണമെന്ന് ജദ്ദ ജനങ്ങളോട് ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തില്‍ ബിജെപി അധികാരത്തില്‍ എത്തിക്കുകയെന്നത് പാര്‍ട്ടിയുടെ അജണ്ടയായി മാറിയിരിക്കുകയാണ്. മമത സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നദ്ദ മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ ഇവയാണ്.

അർഹരായ നിരവധി അംഗങ്ങൾ കോൺഗ്രസിനുണ്ട്; എന്നാല്‍ അവരെ വളരാന്‍ രാജവംശം ഒരിക്കലും അനുവദിക്കില്ല: നദ്ദഅർഹരായ നിരവധി അംഗങ്ങൾ കോൺഗ്രസിനുണ്ട്; എന്നാല്‍ അവരെ വളരാന്‍ രാജവംശം ഒരിക്കലും അനുവദിക്കില്ല: നദ്ദ

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

അടുത്ത വര്‍ഷമാണ് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഒരുങ്ങുന്നത്. ഇതിനകം തന്നെ ബിജെപി സംസ്ഥാനത്ത് അതിനുള്ള കരുക്കള്‍ നീക്കി കഴിഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ രാഷ്ടീയ ലക്ഷ്യത്തോടെ സംസ്ഥാനത്ത് ബിജെപി വെര്‍ച്വല്‍ റാലികള്‍ സംഘടിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് പോരാട്ടം നടത്തുന്നതുമെല്ലാം പലകുറി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

അക്രമവും അഴിമതിയും

അക്രമവും അഴിമതിയും

പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ അക്രമവും അഴിമതിയും നടത്തുകയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. സംസ്ഥാനത്ത് തൃണമൂലിന്റെ നേതൃത്വത്തില്‍ അക്രമവും അഴിമതിയും അതിന്റെ ഉയരങ്ങള്‍ കീഴടക്കിയെന്നും നദ്ദ വിമര്‍ശിച്ചു. ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.

ശ്യാമപ്രസാദ് മുഖര്‍ജി

ശ്യാമപ്രസാദ് മുഖര്‍ജി

ശ്യാമപ്രസാദ് മുഖര്‍ജി ഒരിക്കലും നെഹ്‌റുവിന്റെ ഒത്തുതീര്‍പ്പു നയങ്ങളെ പിന്തുണച്ചയാളല്ലെന്നും നദ്ദ പറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം പൂര്‍ത്തിയായിരിക്കുകയാണ്. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അഭിഭാജ്യഘടകമായി മാറിയിരിക്കുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ 370ാം വകുപ്പ് റദ്ദാക്കിയ ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും നദ്ദ പറഞ്ഞു.

Recommended Video

cmsvideo
Doval speaks to Chinese foreign minister, both agree to expedite disengagement | Oneindia Malayalam
 നെഹ്‌റുവിന്റെ രാഷ്ടീയത്തില്‍ എതിര്‍പ്പ്

നെഹ്‌റുവിന്റെ രാഷ്ടീയത്തില്‍ എതിര്‍പ്പ്

പശ്ചിമ ബംഗാളും പഞ്ചാബിന്റെ ഒരു വലിയ ഭാഗവും ഇന്ത്യയുടെ ഭാഗമായത് ശ്യാമ പ്രസാദ് മുഖര്‍ജി ഉണ്ടായിരുന്നത് കൊണ്ടാണെന്ന് നദ്ദ വാദിച്ചു. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ വിഭജനത്തിന്റെ സമയത്ത് അത് പാക്കിസ്ഥാന്റെ ഭാഗമാവുമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നെഹ്‌റുവിന്റെ സമാധാന രാഷ്ട്രീയത്തെ അദ്ദേഹം എതിര്‍ത്തിരുന്നുവെന്നും നദ്ദ പറഞ്ഞു.

കോര്‍പ്പറേറ്റ് ഫെഡറലിസം

കോര്‍പ്പറേറ്റ് ഫെഡറലിസം

സംസ്ഥാനത്തെ കൊവിഡ്-19 സാഹചര്യങ്ങള്‍ കേന്ദ്രത്തോട് പങ്കുവെക്കുന്നതിലും മമത വിമൂഖത പ്രകടിപ്പിക്കുന്നുവെന്നും നദ്ദ കുറ്റപ്പെടുത്തി. മമത ഒരിക്കലും കോര്‍പ്പറേറ്റ് ഫെഡറലിസത്തില്‍ വിശ്വസിക്കുന്നില്ലെന്നും നദ്ദ ആരോപിച്ചു. ഇതേ ആരോപണം ഉയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തിയിരുന്നു.

കൊറോണ എക്‌സ്പ്രസ്

കൊറോണ എക്‌സ്പ്രസ്

കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കുന്നിതിലും മമത ബാനര്‍ജി വലിയ വീഴ്ച്ച വരുത്തിയെന്നായിരുന്നു അമിത്ഷായുടെ ആരോപണം. അതിഥി തൊഴിലാളികള്‍ക്കായി ആരംഭിച്ച് ശ്രമിക് ട്രെയിനിനെ കൊറോണ എക്‌സ്പ്രസ് എന്ന്് വിളിച്ചതോടെ മമത ബാനര്‍ദിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയെന്നും അമിത്ഷാ നിരന്തചരം ആവര്‍ത്തിച്ചു.

മമതാ ബാനര്‍ജി

മമതാ ബാനര്‍ജി

അതേസമയം ഈ ആരോപണങ്ങളെല്ലാം തള്ളി മമത ബാനര്‍ജി രംഗത്തെത്തി. ശ്രമിക് ട്രെയിനിനെ താന്‍ ഒരിക്കലും കൊറോണ എക്‌സ്പ്രസ് എന്ന് വിളിച്ചിട്ടില്ലെന്ന് മമത പറഞ്ഞു. ഞാന്‍ പറഞ്ഞത് പൊതു ജനങ്ങള്‍ അങ്ങനെ വിളിക്കുന്നുവെന്നാണ്. നിങ്ങള്‍ എന്റെ യഥാര്‍ത്ഥ പ്രസ്താവന നോക്കൂ. ജനം പറഞ്ഞതാണ് താന്‍ പറഞ്ഞതെന്നും മമത വ്യക്തമാക്കി.

English summary
JP Nadda Slams Mamata Banerjee And asked People to Remove Trinamool Congress From Power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X