Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ചൈനീസ് എംബസി സന്ദര്‍ശിച്ചിരുന്നു;ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് ധാരണ

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാടിനെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പ്രദേശത്ത് ആരും കടന്ന് കയറിയിട്ടില്ലെന്നും ഇന്ത്യന്‍ പോസ്റ്റുകള്‍ ചൈന പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള സര്‍വ്വകക്ഷി യോഗത്തിലെ മോദിയുടെ പ്രസ്താവനയാണ് വലയി വിമര്‍ശങ്ങള്‍ക്കിടയാക്കുന്നത്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ.

ഭിന്നിപ്പിക്കാനുള്ള ശ്രമം

ഭിന്നിപ്പിക്കാനുള്ള ശ്രമം

ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന നിര്‍ണായക സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും സായുധ സേനയെ നിരാശപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് ജെപി നദ്ദ പറഞ്ഞു. ട്വിറ്ററിലൂടെയാണ് നദ്ദ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തുന്നത്.

ധാരണ പത്രം

ധാരണ പത്രം

രാഹുലിന്റെ ഇത്തരം നീക്കങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുമായി കോണ്‍ഗ്രസ് ഒപ്പു വെച്ച ധാരണ പത്രത്തിന്റെ ഫലമാണോയെന്നും ജെപി നദ്ദ ചോദിച്ചു. ആദ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ധാരണയില്‍ ഒപ്പ് വെച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ചൈനക്ക് ഭൂമി നല്‍കിയെന്നും നദ്ദ ആരോപിച്ചു.

Recommended Video

cmsvideo
    'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് | Oneindia Malayalam
     ചൈനീസ് എംബസി സന്ദര്‍ശിച്ചു

    ചൈനീസ് എംബസി സന്ദര്‍ശിച്ചു

    ഡോക്ലാം വിഷയം നടക്കുന്ന സമയത്ത് രാഹുല്‍ പരസ്യമായി ചൈനീസ് എംബസി സന്ദര്‍ശിച്ചിട്ടുണ്ട്. നിര്‍ണ്ണായക സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും നദ്ദ പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായ വിമര്‍നങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

    ചരിത്രപരമായ വഞ്ചന

    ചരിത്രപരമായ വഞ്ചന

    ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ചൈനീസ് സൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യൂ വരിച്ച 20 പട്ടാളക്കാര്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരാന്‍ തയ്യാറാവണം. കുറഞ്ഞ് പോകുന്നത് ജനങ്ങളുടെ വിശ്വാസത്തോട് ചെയ്യുന്ന ചരിത്രപരമായ വഞ്ചന ആയിരിക്കുമെന്നും മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

     ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചു

    ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചു

    മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന രാഹുല്‍ഗാന്ധിയും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സുപ്രധാനമായ ഉപദേശമാണ് നല്‍കിയിരിക്കുന്നത് എന്നും രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ഉപദേശം അനുസരിക്കും എന്നാണ് കരുതുന്നത് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഭൂമി നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവ് വെച്ചതായി നേരത്തെ രാഹുല്‍ ആരോപിച്ചിരുന്നു.

     തിരിച്ചടിച്ച് നദ്ദ

    തിരിച്ചടിച്ച് നദ്ദ

    എന്നാല്‍ വിഷയത്തില്‍ മന്‍മോഹന്‍സിംഗിന് മറുപടിയുമായി നദ്ദ രംഗത്തെത്തിയിരുന്നു. ചൈനക്കാര്‍ക്ക് 43,000 കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം അടിയറവ് വെച്ച പാര്‍ട്ടിയിലാണ് മന്‍മോഹന്‍ അംഗമായിരിക്കുന്നതെന്നായിരുന്നു നദ്ദ തിരിച്ചടിച്ചത്. നൂറു ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പ്രധാനമന്ത്രി ചൈനയ്ക്ക് നല്‍കിയെന്ന് ആരോപിക്കുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് 2010നും 2013നുമിടയില്‍ ചൈന 600 തവണയോളം കടന്നു കയറിയിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു.

     സുര്‍ജേവാല

    സുര്‍ജേവാല

    അതേസമയം ജമ്മു കശ്മീരില്‍ മാത്രം 471 ജവാന്‍മാരും 253 സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2019 ല്‍ മാത്രം 3,289 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തി, 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണിത്, 2014 ല്‍ 583 ആയിരുന്നു, ഈ മൂന്ന് കാര്യങ്ങളില്‍ മറുപടി പറയണമെന്ന് നദ്ദയോട് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+