Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിക്ക് ഒന്നും അറിയില്ല, രാഷ്ട്രീയം കളിക്കുന്നു, കടന്നാക്രമിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ!

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം കഠിനവും കരുത്തുറ്റതുമായ തീരുമാനങ്ങളിലൂടെ രാജ്യത്തിന്റെ മുഖം തന്നെ മാറ്റിയ വര്‍ഷമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ദീര്‍ഘവീക്ഷണമുളള നയങ്ങളിലൂടെയും ആത്മാര്‍ത്ഥതയിലൂടെയും ഒരിന്ത്യ എന്ന വികാരത്തിലൂന്നിയും നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യത്തിന് പുതിയ ദിശ നല്‍കിയെന്നും ജെപി നദ്ദ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ദില്ലിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളെ കാണുകയായിരുന്നു ജെപി നദ്ദ.

സര്‍ക്കാരിന്റെ ഓരോ തീരുമാനത്തിനും രാജ്യതാല്‍പര്യം പ്രതിഫലിച്ചിരുന്നു. രണ്ടാം സര്‍ക്കാര്‍ ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് മോദിയേയും മന്ത്രിമാരെയും നദ്ദ അഭിനന്ദിച്ചു. നിരവധി നേട്ടങ്ങളുടെ ഒരു വര്‍ഷമാണിത് എന്നും നദ്ദ പറഞ്ഞു. നിരവധി വെല്ലുവിളികളെ സര്‍ക്കാരിന് അവസരങ്ങളാക്കി മാറ്റാന്‍ സാധിച്ചു. ദശാബ്ദങ്ങളായി കാത്തിരുന്ന തീരുമാനങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കി. അവ രാജ്യത്തിന്റെ മുഖം തന്നെ മാറ്റിയെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

modi

കോണ്‍ഗ്രസിനേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ജെപി നദ്ദ കടന്നാക്രമിച്ചു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്ക് അതിനെ കുറിച്ച് അറിവില്ലെന്ന് നദ്ദ പരിഹസിച്ചു. പ്രശ്‌നത്തെ കുറിച്ചല്ല രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമെന്നും രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമിടുന്നത് എന്നും നദ്ദ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
    Rahul gandhi asks clarification in china-india conflict

    പരസ്പര ബന്ധം ഇല്ലാതെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ചിലപ്പോള്‍ അദ്ദേഹം ലോക്ക്ഡൗണിനെ ചോദ്യം ചെയ്യുകയും മറ്റ് ചിലപ്പോള്‍ എന്തുകൊണ്ട് ലോക്ക്ഡൗണ്‍ നീട്ടുന്നില്ലെന്ന് ചോദിക്കുകയുമാണ് ചെയ്യുന്നത് എന്നും നദ്ദ പറഞ്ഞു. കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുക മാത്രമാണ് ചെയ്യുന്നത്. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ സേവിക്കുകയാണ് എന്നും നദ്ദ പറഞ്ഞു. കൊവിഡിനെ സമയബന്ധിതമായ ഇടപെടലിലൂടെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു. മറ്റ് ശക്തരായ രാജ്യങ്ങള്‍ പോലും നിസ്സഹായരായി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യയില്‍ നിയന്ത്രണ വിധേയമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+