സമരക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായില്ല; കേന്ദ്രമന്ത്രിക്ക് നേരെ മഷിയേറ്
ഭോപ്പാല്‍: കേന്ദ്രമന്ത്രി ജെപി നഡ്ഡയ്ക്കു നേരെ മഷിയേറ്. എയിംസ് കാമ്പസില്‍ അധികൃതരെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനായി കാറില്‍ കയറുമ്പോഴാണ് മന്ത്രിക്കു നേരെ മഷിയേറ് ഉണ്ടായത്. ഭോപ്പാല്‍ എയിംസ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മന്ത്രിക്ക് നേരെ മഷി എറിഞ്ഞത്.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങല്‍ വര്‍ധിപ്പിക്കാണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. ഭോപ്പാലില്‍ എയിംസ് ആരംഭിച്ചിട്ട് 13 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും വകുപ്പിലെ പകുതിയും പ്രവര്‍ത്തനക്ഷമമല്ലെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.

സംഭവ സ്ഥലത്ത് എത്തിയ മന്ത്രിയോട് തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു സമരക്കാര്‍ക്കിടയില്‍ നിന്നും മഷിയേറ് ഉണ്ടായത്. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications