വിവാഹമോചന കേസും ' സാരിയും' തമ്മിലെന്ത് ബന്ധം, ജഡ്ജി പറഞ്ഞ വിധി ഇതായിരുന്നു!!
ഇന്‍ഡോര്‍: വിവാഹമോചന കേസുമായി കോടതിയില്‍ എത്തിയ ദമ്പതികളോട് ജഡ്ജി പറഞ്ഞ വിധി കേട്ട് എല്ലാവരും ഞെട്ടിപോയി. നിസാരമായ കാര്യങ്ങള്‍ക്ക് ബന്ധം പിരിയാന്‍ കോടതിയില്‍ എത്തുന്നവര്‍ക്ക് ഇതിലും വലിയ മറുമരുന്ന് ഇല്ലെന്ന് മനസ്സിലാക്കിയാകണം യുക്തി പൂര്‍വ്വം ജഡ്ജി ഇത്തരത്തില്‍ ഒരു വിധി പറഞ്ഞത്.
സജ്ഞു- റാണി ദമ്പതികളാണ് കഴിഞ്ഞ ദിവസത്തില്‍ വിവാഹമോചനം തേടി കര്‍ഗോണ്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിയത്. വലിയ പ്രശ്‌നങ്ങളൊന്നും ഇവര്‍ക്കിടയില്‍ ഇല്ലെങ്കില്‍ പോലും ഭാര്യ റാണി വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട് എന്നായിരുന്നു ജഡ്ജി മനസ്സിലാക്കിയത്.

പ്രശ്‌നങ്ങള്‍ പരസ്പരം തുറന്ന് പറയാന്‍ തയ്യാറാകാതെ നീണ്ടു പോയത് കോടതി മുറിയില്‍ എത്തിയപ്പോഴാണ് രസകരമായ കാര്യം സംഭവിച്ചത്. ഭാര്യയെ കൂട്ടി ഷോപ്പിങിന് പോയി അവള്‍ക്ക് സാരി വാങ്ങി കൊടുക്കാന്‍ ആയിരുന്നു പറഞ്ഞത്.
' ഈ സാരിയില്‍ നീ എത്ര സുന്ദരിയാണ്' എന്ന് പറയാന്‍ ആയിരുന്നു കോടതി ആവശ്യപ്പെട്ടത്. ജഡ്ജിയുടെ വിധി കേട്ട് എല്ലാവരും ചിരിച്ചുവെങ്കില്‍ പോലും വിവാഹമോചന കേസ് അവിടെ വെച്ച് പരിഹരിക്കപ്പെട്ടു.












Click it and Unblock the Notifications