നഗ്നവീഡിയോ പ്രചരിപ്പിച്ചെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് കോടതി
പട്‌ന: പെണ്‍കുട്ടിയുടെ നഗ്നവീഡിയോ കാമുകന്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ 15 ദിവസത്തിനകം ഇരുവരും വിവാഹം ചെയ്യണമെന്ന് കോടതി വിധി. ബീഹാറിലെ സിവില്‍ കോടതി ജഡ്ജിയാണ് ഇത്തരത്തില്‍ വിചിത്രമായ വിധി പറഞ്ഞത്.
ദിക് വിജയ്കുമാര്‍ പസ്വാനും പൂജയും കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇവര്‍ ബന്ധം പിരിഞ്ഞത്. പൂജയെ തിരിച്ച് കിട്ടാന്‍ വേണ്ടിയാണ് വിജയ്കുമാര്‍ ഇരവരും ഒന്നിച്ചുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്.

പൂജയുടെ പരാതിയില്‍ വിജയ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കേസ് കോടതിയില്‍ എത്തിയപ്പോഴാണ് 15 ദിവസത്തിനുള്ളില്‍ വിവാഹം ചെയ്യണമെന്ന് വിധി പറഞ്ഞത്. ഇതു പ്രകാരം ഇരുവരും പോലീസ് ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തില്‍ വ്യാഴ്യാഴ്ച വിവാഹം ചെയ്തു.












Click it and Unblock the Notifications