കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജി ലോയയുടെ മരണം മഹാരാഷ്ട്ര വീണ്ടും അന്വേഷിക്കുമോ? മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: സിബിഐ കോടതി ജഡ്ജി ആയിരുന്ന ബിഎച്ച് ലോയയുടെ മരണം മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാര്‍ പുനരന്വേഷിച്ചേക്കും. മതിയായ തെളിവുകളോടെ ആരെങ്കിലും പരാതി തന്നാല്‍ പുനരന്വേഷിക്കുമെന്ന് മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക് പറഞ്ഞു. 2014ലാണ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

Justice

ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച സുഹ്‌റബുദ്ദീന്‍ ശൈഖ് കേസില്‍ വാദം കേട്ട സിബിഐ കോടതി ജഡ്ജിയായിരുന്നു ബിഎച്ച് ലോയ. 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വച്ചാണ് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് സംഭവം. എന്നാല്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് ലോയയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ശ്രദ്ധിക്കപ്പെടുക. എന്നാല്‍ തെളിവ് ലഭിച്ചാല്‍ പുനരന്വേഷിക്കുമെന്നാണ് മന്ത്രി നവാബ് മാലികിന്റെ പ്രതികരണം. ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍സിപി മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നവാബ് മാലിക്. കാരണമില്ലാതെ കേസ് അന്വേഷിക്കില്ല. നേരത്തെ നടന്ന അന്വേഷണത്തില്‍ പോരായ്മയുണ്ടെന്നോ മറ്റോ തെളിവുകളോടെ ആരെങ്കിലും പരാതി തന്നാല്‍ കേസ് അന്വേഷിക്കുമെന്നും നവാബ് മാലിക് പറഞ്ഞു.

അതേസമയം, കേസില്‍ പുനരന്വേഷണം സാധ്യമാണെന്നാണ് നേരത്തെ ശരദ് പവാര്‍ പ്രതികരിച്ചിരുന്നത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പരാതി നേരത്തെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി കോടതി തള്ളുകയാണ് ചെയ്തത്.

English summary
CBI Court Judge Loya Death: Case To Be opened Based On Evidence, says Maharashtra Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X