കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസ്; വിധി പറഞ്ഞ ശേഷം ജഡ്ജി എസ് കെ യാദവ് വിരമിക്കും

Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ സിബിഐ ഉത്തര്‍പ്രദേശ് കോടതി വിധി പ്രസ്താവിക്കാനൊരുങ്ങുകയാണ്. ബാബറി മസ്ജിദ് തകര്‍ത്ത് 28 ശേഷങ്ങള്‍ക്കിപ്പുറമാണ് വിധി പ്രസ്താവിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് വിരമിക്കും.

60 കാരനായ സുരേന്ദ്ര കുമാര്‍ യാദവ് 2019 ല്‍ വിരമിക്കേണ്ടിയിരുന്നു.എന്നാല്‍ സുപ്രീം കോടതി അദ്ദേഹത്തിന് എക്‌സ്റ്റെന്‍ഷന്‍ നല്‍കുകയായിരുന്നു. ദിവസേനയുള്ള വാദം കേള്‍ക്കലിലൂടെ കേസില്‍ വിചാരണ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി 2017 ഏപ്രില്‍ മാസത്തില്‍ പ്രത്യേക കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

sk

പിന്നീട് നിരവധി തവണ കൂടുതല്‍ സമയ പരിധി അനുവദിക്കുകയും ഒടുവില്‍ സെപ്തംബര്‍ 30 നേത്ത് അന്തിമ വധി പ്രാസ്താവന തീരുമാനിക്കുകയുമായിരുന്നു.

351 സാക്ഷികളില്‍ നിന്നും 600 ഓളം എക്‌സിബിറ്റുകള്‍ ഉള്ള ഹിയറിംഗുകള്‍ സെപ്തംബര്‍ 1 ന് അവസാനിച്ചിരുന്നു. വിധി പ്രസ്താവിക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി പാലിക്കുന്നതിനായി ജഡ്ജി അടുത്ത ദിവസം മുതല്‍ വിധി എഴുതി തുടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായില്‍ സുരേന്ദ്ര കുമാര്‍ യാദവിന്റെ ചേംബറില്‍ സന്ദര്‍ശകരെ അനുവദിക്കാറുണ്ടായിരുന്നില്ല.

കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി മൂന്ന് തവണ ഇദ്ദേഹത്തിന് എക്‌സ്റ്റെന്‍ഷന്‍ നല്‍കിയിരുന്നു. സുപ്രീകോടതിയാണ് ഉത്തരവുകള്‍ ഇറക്കിയത്. കേസില്‍ പ്രതിദിന വിചാരയുള്ളതിനാല്‍ ജഡിയെ മാറ്റരുതെന്നായിരുന്നു കോടതി നിര്‍ദേശം.

വിധി പറയുന്ന ഇന്ന് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരാവില്ല. വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ അയോധ്യയിലും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. രാമജന്മഭൂമിയായി കണക്കാക്കുന്ന സ്ഥലത്ത് കൂടുതല്‍ പൊലീസിനേയും സുരക്ഷാ സൈന്യത്തേയും നിയോഗിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ആ ഭൂമിയുടെ അവകാശികള്‍ യഥാര്‍ത്ഥത്തില്‍ ആര് | Oneindia Malayalam

2000 പേജ് വരുന്ന വിധി പ്രസ്താവമാണ് നടത്തുന്നത്. കേസില്‍ വിധി പറഞ്ഞ ശേഷം ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് ഇ്ന്ന് വിരക്കും.

ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ വിധി അല്‍പസമയത്തിനകം: കോടതിയില്‍ എത്തിയത് 26 പ്രതികള്‍ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ വിധി അല്‍പസമയത്തിനകം: കോടതിയില്‍ എത്തിയത് 26 പ്രതികള്‍

ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....

യുപി കൂട്ടബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അതിവേഗ കോടതിയില്‍ വിചാരണയുപി കൂട്ടബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അതിവേഗ കോടതിയില്‍ വിചാരണ

കുവൈത്ത് അമീറിന്റെ സംസ്കാരം ഇന്ന്; ചടങ്ങിൽ പങ്കെടുക്കുക കുടുംബാംഗങ്ങൾ മാത്രംകുവൈത്ത് അമീറിന്റെ സംസ്കാരം ഇന്ന്; ചടങ്ങിൽ പങ്കെടുക്കുക കുടുംബാംഗങ്ങൾ മാത്രം

English summary
Judge SK Yadav will retire after the verdict of Babri Masjid Demolition Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X