കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം.. താരവും പെട്ടു!!

  • By Desk
Google Oneindia Malayalam News

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ കേസ് പരിഗണിച്ച ജഡ്ജിമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. കേസ് പരിഗണിച്ച് ജില്ലാ ജഡ്ജി, ജാമ്യാപേക്ഷ പരിഗണിക്കേണ്ട സെഷന്‍സ് കോടതി ജഡ്ജി എന്നിവര്‍ ഉള്‍പ്പെടേയുള്ള 87 ജഡ്ജിമാരേയാണ് സ്ഥലം മാറ്റിയത്. ഇതോടെ സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്. നാളെ കോടതി അവധിയുമാണ്. അതിനാല്‍ സല്‍മാന്‍ ഖാന്‍റെ ജയില്‍വാസം തുടര്‍ന്നേക്കാനാണ് സാധ്യത എന്നാണ് വിവരം.

Recommended Video

cmsvideo
സല്‍മാന്‍ ഖാന് കഷ്ടകാലം തുടരുന്നു ,ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം
87 പേര്‍ക്ക് സ്ഥലം മാറ്റം

87 പേര്‍ക്ക് സ്ഥലം മാറ്റം

സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ്, ജില്ലാ ജഡ്മിമാരടക്കം 87 ജഡ്ജിമാരെയാണ് രാജസ്ഥാന്‍ ഹൈക്കോടതി സ്ഥലം മാറ്റിയിരിക്കുന്നത്. ഹൈക്കോടതി നിയമിച്ച സ്പെഷ്യല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു സ്ഥലം മാറ്റം. എല്ലാ വര്‍ഷവും ഏപ്രില്‍ 15 മുതല്‍ 30 വരെ യുള്ള സമയങ്ങളിലാണ് സാധാരണ സ്ഥലം മാറ്റ പട്ടിക തയ്യാറാക്കാറുള്ളത്. ഇതേ രീതിയില്‍ തന്നെയാണ് ഈ വര്‍ഷവും ജഡ്ജിമാരെ സ്ഥലം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. കേസ് പരിഗണിച്ച
ജോധ്പൂര്‍ കോടതി ജില്ലാ ജഡ്ജിയായ ദേവ്കുമാര്‍ ഖത്രിയെ ഉദയ്പൂരിലേക്കും ജാമ്യാപേക്ഷ പരിഗണിക്കേണ്ട സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയെ സിറോഹിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. 20 വര്‍ഷം മുന്‍പ് നടന്ന കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു കോടതിയുടെ നിര്‍ണായക വിധി. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയുമാണ് കേസില്‍ കോടതി വിധിച്ചത്.

ജയില്‍വാസം നീളും

ജയില്‍വാസം നീളും

51 പേജുള്ള ജാമ്യാപേക്ഷയാണ് സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി കേസ് ഇന്നത്തേക്ക് നീട്ടുകയായിരുന്നു. എന്നാല്‍ ജഡ്ജിമാരെ സ്ഥലം മാറ്റിയ സാഹചര്യത്തില്‍ ഇനിയും താരത്തിന്‍റെ ജയില്‍വാസം തുടരേണ്ടി വന്നേക്കുമെന്നാണ് കണക്കാക്കുന്നത്. ജോധ്പൂര്‍ ജയിലില്‍ കഴിയുന്ന താരത്തിന് ആദ്യ ദിവസം അത്ര സുഖകരമല്ലായിരുന്നു എന്നാണ് നേരത്തേ റിപ്പോര്‍ട്ട്. പീഡന കേസ് പ്രതിയും ആള്‍ദൈവവുമായ ആസാറാം ബാപ്പുവിന് തൊട്ടടുത്തുള്ള സെല്ലിലാണ് സല്‍മാന്‍ ഖാന്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ സല്‍മാന് രക്തസമ്മര്‍ദ്ദം കൂടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയിലിലെ ഭക്ഷണം കഴിക്കാന്‍ താരം വിസമ്മതിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.

വിഐപി ട്രീറ്റ്മെന്‍റ്

വിഐപി ട്രീറ്റ്മെന്‍റ്

ഇതിനിടെ താരത്തിന് ജയിലില്‍ വിഐപി ട്രീറ്റ്മെന്‍റാണ് ലഭിക്കുന്നതെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേ നൈറ്റ് ഡ്രസും ബ്രഷും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സല്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥിരം സിഗരറ്റുകളും താരത്തിന് ലഭിച്ചതായും വിവരം ഉണ്ട്. ചൂടിന് ശമനം ലഭിക്കാനായി കൂളറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. ജയിലിലെ റോട്ടിയും ദാലും ഉള്‍പ്പെടെ സല്‍മാന്‍ കഴിക്കാന്‍ തയ്യാറാിട്ടില്ല. അങ്ങനെയെങ്കില്‍ താരത്തിന് പ്രത്യേക ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് കണക്കാക്കേണ്ടി വരും. എന്നാല്‍ ഇത്തരം വാര്‍ത്തകളൊക്കെ ജയില്‍ അധികൃതര്‍ നിഷേധിച്ചു.

കോടികളുടെ നഷ്ടം

കോടികളുടെ നഷ്ടം

ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമായ സല്‍മാന്‍ ഖാന്‍ അഴിക്കുള്ളിലായാല്‍ അഞ്ച് വര്‍ഷം കൊണ്ട് 800 കോടിയുടെ നഷ്ടം ബോളിവുഡിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പല ബിഗ് ബജറ്റ് സിനിമകളിലും താരം കരാര്‍ ഒപ്പിട്ടിട്ടുണ്ട്. 125 കോടി ചെലവില്‍ തയ്യാറാകുന്ന റേസ് ആണ് താരത്തിന്‍റേതായി അടുത്ത് പുറത്തിറങ്ങുന്ന ചിത്രം. എന്നാല്‍ സിനിമയുടെ നാലോ അഞ്ചോ ദിവസത്തെ ചിത്രീകരണം ഇനിയും ബാക്കിയുണ്ട്. ജാമ്യം ലഭിക്കാതെ ജയില്‍ വാസം തുടരുകയാണെങ്കില്‍ സല്‍മാനെ വിശ്വസിച്ച് പ്രൊജക്റ്റുകളിലല്‍ ഏര്‍പ്പെട്ട നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ കുത്തുപാളയെടുക്കേണ്ടി വരും.

ബോളിവുഡിന്‍റെ 'ടൈഗര്‍' ജോധ്പൂര്‍ ജയിലില്‍ 106ാം നമ്പറുകാരന്‍.. അയല്‍വാസി വിവാദ ആള്‍ദൈവം ആസാറാംബോളിവുഡിന്‍റെ 'ടൈഗര്‍' ജോധ്പൂര്‍ ജയിലില്‍ 106ാം നമ്പറുകാരന്‍.. അയല്‍വാസി വിവാദ ആള്‍ദൈവം ആസാറാം

കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!

English summary
Dev Kumar Khatri, the judge who sent Bollywood superstar Salman Khan to jail for killing two blackbucks 20 years ago, has been transferred out in a major reshuffle of Rajasthan's judicial officers ordered by the High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X