കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിനെതിരെ ആരോപണം; സുപ്രീംകോടതിയില്‍ നാടകീയരംഗങ്ങള്‍, അടിയന്തര സിറ്റിങ്

Google Oneindia Malayalam News

Recommended Video

cmsvideo
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം

ദില്ലി: രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നാടകീയ രംഗങ്ങള്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ആരോപണം ഉന്നയിച്ച് മുന്‍ ജീവനക്കാരി പരാതി സമര്‍പ്പിച്ചതാണ് വിഷയം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ മൂന്നംഗ ബെഞ്ച് വേനലവധി വെട്ടിച്ചുരുക്കി പ്രത്യേക സിറ്റിങ് ചേര്‍ന്നു. ആരോപണം നിഷേധിച്ച ചീഫ് ജസ്റ്റിസ് താന്‍ രാജിവെക്കില്ലെന്നു ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ സ്റ്റാഫ് അംഗമായ 35കാരിയാണ് ചീഫ് ജസ്റ്റിസിന് എതിരെ പരാതിപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പരാതി സമര്‍പ്പിച്ചത്. തുടര്‍ന്നാണ് കോടതി അടിയന്തര സിറ്റിങ് ചേര്‍ന്നത്. തന്നെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. ഒരു യുവതിയുടെ മാത്രം പ്രവര്‍ത്തനമല്ലിതെന്നും വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും യോജിച്ചു.....

അടിയന്തര സിറ്റിങ്

അടിയന്തര സിറ്റിങ്

സുപ്രീംകോടതി അടിയന്തര സിറ്റിങ് ചേര്‍ന്നതോടെയാണ് രാജ്യത്തിന്റെ ശ്രദ്ധ ദില്ലിയിലേക്ക് തിരിഞ്ഞത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെയാണ് മുന്‍ കോടതി ജീവനക്കാരി ആരോപണം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍വച്ചാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു.

22 ജഡ്ജിമാര്‍ക്ക്

22 ജഡ്ജിമാര്‍ക്ക്

22 ജഡ്ജിമാര്‍ക്ക് യുവതി പരാതി നല്‍കി. കഴിഞ്ഞദിവസം ചില മാധ്യമങ്ങള്‍ ആരോപണം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുനന്നു. താന്‍ ഇരയാക്കപ്പെട്ടുവെന്നും സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

താന്‍ ഇരയാക്കപ്പെട്ടു

താന്‍ ഇരയാക്കപ്പെട്ടു

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10, 11 തിയ്യതികളിലായിരുന്നു സംഭവമെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. താന്‍ ഇരയാക്കപ്പെട്ടു. തനിക്കെതിരെ വ്യാജ പരാതി നല്‍കി. തന്നെ നിശ്ശബ്ദയാക്കാനാണ് ശ്രമം. ഇതിന് പുറമെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തുവെന്നും യുവതി പറയുന്നു.

 തെളിവുണ്ടെന്ന് യുവതി

തെളിവുണ്ടെന്ന് യുവതി

എല്ലാത്തിനും തന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും യുവതി പറയുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വൃന്ദ ഗ്രോവറിനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം രണ്ടു മാസം കഴിഞ്ഞ് ഡിസംബറില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി. പരിധിയില്‍ കവിഞ്ഞ് കാഷ്വല്‍ ലീവ് എടുത്തുവെന്നാണ് യുവതിയെ പുറത്താക്കുമ്പോള്‍ പറഞ്ഞ മൂന്ന് കാരണങ്ങളില്‍ ഒന്ന്.

കുടുംബത്തിനെതിരെയും

കുടുംബത്തിനെതിരെയും

പുറത്താക്കിയ ശേഷവും പീഡനം തുടര്‍ന്നുവെന്ന് യുവതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ടായെന്നും യുവതി പറയുന്നു. യുവതിയുടെ ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരനും ദില്ലി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാരാണ്. ഇവരെ കഴിഞ്ഞ ഡിസംബര്‍ 28ന് സസ്‌പെന്റ് ചെയ്തു. 2012ലെ കേസിന്റെ പേരിലാണ് സസ്‌പെന്റ് ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നു.

 ചീഫ് ജസ്റ്റിസിന്റെ പ്രതികരണം

ചീഫ് ജസ്റ്റിസിന്റെ പ്രതികരണം

ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പോലും വെല്ലുവിളിക്കും വിധത്തിലാണ് ഗൂഢാലോചന. ഒരു ജൂനിയര്‍ അസിസ്റ്റന്റിന്റെ മാത്രം ഇടപെടലായി ഇതിനെ കാണാന്‍ സാധിക്കില്ല. പദവിയില്‍ തുടരും. ഭീഷണിക്ക് മുമ്പില്‍ വഴങ്ങില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം ഉറപ്പിച്ചു, ബിഎസ്പി സ്ഥാനാര്‍ഥി പിന്മാറിമായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം ഉറപ്പിച്ചു, ബിഎസ്പി സ്ഥാനാര്‍ഥി പിന്മാറി

English summary
Judiciary under threat," says Chief Justice Ranjan Gogoi, denying sexual harassment allegation in special Supreme Court hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X