കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ബന്ദിന്റെ സൂത്രധാരന്‍.. കഴുതപ്പുറത്തും രഥത്തിലും കയറി വരും.... വാട്ടാള്‍ നാഗരാജ് ഡാ!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഐ ടി ബെംഗളൂരുവിലെ ഏത് സമരത്തിനും വാട്ടാള്‍ നാഗരാജ് ഉണ്ടാകും. ഇനി കൂട്ടിന് ആരുമില്ല എന്ന് വെച്ചോളൂ, വാട്ടാള്‍ നാഗരാജ് ഒറ്റയ്ക്ക് സമരം നടത്തും. കന്നഡ ഭാഷാസ്‌നേഹം മുതല്‍ കബാലിക്കെതിരായ പ്രതിഷേധം വരെ എന്തിനും വാട്ടാള്‍ നാഗരാജ് മുന്നിലുണ്ടാകും. കഴുതപ്പുറത്ത് കയറിയും ചെരിപ്പ് മാലയിട്ടും വാട്ടാള്‍ നാഗരാജ് സമരം നയിക്കും. ശനിയാഴ്ച കര്‍ണാടക ബന്ദില്‍ വാട്ടാള്‍ നാഗരാജ് പ്രത്യക്ഷപ്പെട്ടത് രഥത്തിലാണ്.

കര്‍ണ്ണാടക ബന്ദില്‍ നമ്മ മെട്രോയും നിശ്ചലം; മെട്രോ സ്‌റ്റേഷനുകള്‍ കൈയ്യേറി!!കര്‍ണ്ണാടക ബന്ദില്‍ നമ്മ മെട്രോയും നിശ്ചലം; മെട്രോ സ്‌റ്റേഷനുകള്‍ കൈയ്യേറി!!

മലയാളികള്‍ക്കുണ്ടോ ഇത്തരം സംഘടനകള്‍?കര്‍ണ്ണാടകയെ നിയന്ത്രിക്കുന്ന കന്നട രക്ഷണ വേദികെയെ കുറിച്ച്..മലയാളികള്‍ക്കുണ്ടോ ഇത്തരം സംഘടനകള്‍?കര്‍ണ്ണാടകയെ നിയന്ത്രിക്കുന്ന കന്നട രക്ഷണ വേദികെയെ കുറിച്ച്..

കര്‍ണാടക രാഷ്ട്രീയത്തിലെ ഒരു കഥാപാത്രം തന്നെയാണ് വാട്ടാള്‍ നാഗരാജ് എന്ന ഈ മുന്‍ എം എല്‍ എ. ജന്മനാടായ വാട്ടാളിന്റെ പേരില്‍ അറിയപ്പെടുന്ന നാഗരാജ് ചാമരാജ് നഗറില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. കന്നഡ ഭാഷ, സംസ്‌കാരം എന്നിവയ്ക്ക് വേണ്ടിയുള്ള സജീവ ഇടപെടലുകള്‍ നടത്തുന്നു. കന്നട ചലാവലി വാട്ടാള്‍ പക്ഷ എന്ന സംഘടനയുടെ പ്രസിഡണ്ടാണ് ഇദ്ദേഹം.

vatalnagaraj

ചെറുതും വലുതുമായി 1200 ലധികം സംഘടനകള്‍ ഒത്തുചേര്‍ന്ന ശനിയാഴ്ചത്തെ കര്‍ണാടക ബന്ദിന് ചുക്കാന്‍ പിടിച്ചവരില്‍ വാട്ടാള്‍ നാഗരാജുമുണ്ട്. കന്നഡ ഒക്കൂട്ട - കന്നഡ രാജ്യ എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത് വാട്ടാള്‍ നാഗരാജാണ്. ബന്ദ് സംബന്ധിച്ച് സര്‍ക്കാരുമായി മാരത്തോണ്‍ ചര്‍ച്ചകളാണ് നടന്നത്. കന്നഡികരുടെ അഭിമാന പ്രശ്‌നമാണ് ഈ ബന്ദ് എന്നാണ് നാഗരാജ് പറഞ്ഞത്. കര്‍ണാടകയോടുള്ള ഈ അവഗണന സഹിക്കാന്‍ പറ്റില്ല.

ഇതാണ് മോനേ ബന്ദ്... ഒന്നും രണ്ടുമല്ല, കര്‍ണാടക ബന്ദിന് 1200 സംഘടനകളുടെ പിന്തുണ!ഇതാണ് മോനേ ബന്ദ്... ഒന്നും രണ്ടുമല്ല, കര്‍ണാടക ബന്ദിന് 1200 സംഘടനകളുടെ പിന്തുണ!

കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!

വിവിധ കന്നഡ സംഘടനകള്‍, സിനിമാ പ്രവര്‍ത്തകര്‍, ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍, കെ എസ് ആര്‍ ടി സി - ബി എം ടി സി യൂണിയനുകള്‍, വിദ്യാര്‍ഥി യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവയെയെല്ലാം ഒരുമിച്ച് ചേര്‍ത്തായിരുന്നു ഈ ശക്തിപ്രകടനം. മഹാദയി ക്യാംപില്‍ നിന്നും 7.56 ടി എം സി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്ന കര്‍ണാടകയുടെ ആവശ്യം മഹാദയി ജല തര്‍ക്ക ട്രിബ്യൂണല്‍ ബുധനാഴ്ച തള്ളിയതിനെ തുടര്‍ന്നായിരുന്നു ഹര്‍ത്താല്‍.

English summary
Pro-Kannada organisations united for Karnataka Bandh under the banner 'Kannada Okkuta-Karnataka Rajya', headed by former MLA Vatal Nagaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X