ജുനൈദ് ഖാന് കൊലക്കേസ്; മുഖ്യപ്രതി സെക്യൂരിറ്റി ഗാര്‍ഡ്; വിവരങ്ങള്‍ പുറത്തുവിട്ടു
ദില്ലി: രാജ്യത്ത് ഏറെ ചര്‍ച്ചാവിഷയമായ ജുനൈദ് ഖാന് കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. പ്രതി സെക്യൂരിറ്റി ജീവനക്കാരനാണെന്ന് പോലീസ് അറയിച്ചു. ജൂണ്‍ 22ന് നടന്ന കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നിന്നും പിടികൂടിയത്.
മധുരയിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍നിന്നും പതിനേഴുകാരനായ ജുനൈദ് ഖാനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. റംസാന് നോമ്പെടുത്തിരുന്ന ജുനൈദ് സഹോദരങ്ങള്‍ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. ബീഫിന്റെ പേരില്‍ യുവാക്കളെ ചോദ്യംചെയ്ത ഒരു സംഘം ആക്രമിക്കുകയും കൗമാരക്കാരനെ കൊലപ്പെടുത്തുകയുമായിരുന്നു.

കൈയ്യില്‍ ബീഫുണ്ടെന്നും ബീഫ് തീറ്റക്കാരാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. മുഖ്യപ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നിയമപരമായ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിടൂ. ജുനൈദ് ഖാനെയും സഹോദരങ്ങളെയും ആക്രമിച്ച കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്.
ജുനൈദ് ഖാനെ അടുത്തദിവസം തന്നെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. പ്രതിയെ ജുനൈദിന്റെ സഹോദരങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അതേസമയം, ഇവരെ ആക്രമിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കത്തി താന്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രതിയുടെ മൊഴി. ഇത് കണ്ടെടുക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications