കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുനൈദ് ഖാന്‍ കൊലക്കേസ്; മുഖ്യപ്രതി സെക്യൂരിറ്റി ഗാര്‍ഡ്; വിവരങ്ങള്‍ പുറത്തുവിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഏറെ ചര്‍ച്ചാവിഷയമായ ജുനൈദ് ഖാന്‍ കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. പ്രതി സെക്യൂരിറ്റി ജീവനക്കാരനാണെന്ന് പോലീസ് അറയിച്ചു. ജൂണ്‍ 22ന് നടന്ന കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നിന്നും പിടികൂടിയത്.

മധുരയിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍നിന്നും പതിനേഴുകാരനായ ജുനൈദ് ഖാനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. റംസാന്‍ നോമ്പെടുത്തിരുന്ന ജുനൈദ് സഹോദരങ്ങള്‍ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. ബീഫിന്റെ പേരില്‍ യുവാക്കളെ ചോദ്യംചെയ്ത ഒരു സംഘം ആക്രമിക്കുകയും കൗമാരക്കാരനെ കൊലപ്പെടുത്തുകയുമായിരുന്നു.

junaid

കൈയ്യില്‍ ബീഫുണ്ടെന്നും ബീഫ് തീറ്റക്കാരാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. മുഖ്യപ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നിയമപരമായ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിടൂ. ജുനൈദ് ഖാനെയും സഹോദരങ്ങളെയും ആക്രമിച്ച കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്.

ജുനൈദ് ഖാനെ അടുത്തദിവസം തന്നെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. പ്രതിയെ ജുനൈദിന്റെ സഹോദരങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അതേസമയം, ഇവരെ ആക്രമിച്ച ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കത്തി താന്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രതിയുടെ മൊഴി. ഇത് കണ്ടെടുക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

English summary
Main accused in Junaid Khan lynching worked as a security guard in Delhi: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X