• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടിച്ചുകൊന്ന ജുനൈദിന് നീതി കിട്ടുമോ? സുപ്രീംകോടതി ഇടപെടുന്നു, സിബിഐ നിലപാട് മറ്റൊന്ന്

  • By Ashif

ദില്ലി: ദില്ലിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള യാത്രക്കിടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട 15കാരന്‍ ജുനൈദിന്റെ കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് സുപ്രീംകോടതി പ്രതികരണങ്ങള്‍ തേടി. മകന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. നേരത്തെ ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജി ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജുനൈദിനെ തീവണ്ടി യാത്രക്കിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചും കുത്തി പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയത്. ഫരീദാബാദ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കുന്നുണ്ട്. ഇത് സുപ്രീംകോടതി താല്‍ക്കാലികമായി റദ്ദാക്കി. സിബിഐ കേസില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്...

വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; സബ് കളക്ടറുടെ നടപടിക്ക് സ്റ്റേ, വിടാതെ പിന്തുടര്‍ന്ന് എംഎല്‍എ

പ്രതികരണം അറിയിക്കണം

പ്രതികരണം അറിയിക്കണം

സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സിയും ഹരിയാന കോടതിയും പ്രതികരണം അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നേരത്തെ ജുനൈദിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിള്‍ ബെഞ്ച് ഈ ഹര്‍ജി തള്ളി. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സിബിഐ പറയുന്നത്

സിബിഐ പറയുന്നത്

പോലീസില്‍ നിന്ന് കേസ് സിബിഐ ഏറ്റെടുക്കുമ്പോള്‍ വേണ്ട മാനദണ്ഡങ്ങള്‍ നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങളുമായി ജുനൈദിന്റെ കേസ് ഒത്തുചേരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. സുപ്രീംകോടതി നിര്‍ദേശങ്ങളുടെ പരിധിയില്‍ വരാത്ത കേസാണിതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഹരിയാന പോലീസ് കേസ് അന്വേഷിച്ചിട്ടുണ്ടെന്നും ഇനി പുതിയ ഏജന്‍സി ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.

മതപരമായ ആക്ഷേപം

മതപരമായ ആക്ഷേപം

ഹരിയാന പോലീസ് കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേര്‍ ഇപ്പോഴും റിമാന്റിലാണ്. ജുനൈദും സഹോദരനും രണ്ടു ബന്ധുക്കളും ദില്ലിയില്‍ നിന്ന് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി സ്വന്തം നാടായ ഫരീദാബാദിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെയാണ് ആക്രമിക്കപ്പെട്ടത്. ജുനൈദിനെ മതപരമായി ആക്ഷേപിച്ച ശേഷമായിരുന്നു കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ ആയുധമുപയോഗിച്ച് കുത്തിയതാണ് മരണകാരണമായത്. ദേശീയ തലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. നിരവധി മുസ്ലിംസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംഭവ ദിവസം നടന്നത്

സംഭവ ദിവസം നടന്നത്

മതപഠന വിദ്യാര്‍ഥിയായിരുന്ന ജുനൈദ് പെരുന്നാള്‍ അവധിക്ക് വീട്ടിലെത്തിയതായിരുന്നു. തുടര്‍ന്നാണ് മാതാവിന്റെ നിര്‍ദേശ പ്രകാരം ദില്ലിയിലേക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ സഹോദരനും ബന്ധുക്കളായ രണ്ടു സമപ്രായക്കാര്‍ക്കുമൊപ്പം പോയത്. വസ്ത്രങ്ങള്‍ വാങ്ങി ട്രെയിനില്‍ മടങ്ങി വരികയായിരുന്നു ജുനൈദ്. ഈ സമയമാണ് ചില യുവാക്കള്‍ ചേര്‍ന്ന് ജുനൈദിനെ മര്‍ദ്ദിച്ചത്. മറ്റു പലരെയും മര്‍ദ്ദിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത ശേഷമാണ് അക്രമികള്‍ ജുനൈദിന്റെ അടുത്തെത്തിയത്. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. അക്രമികളെ എല്ലാവരും കണ്ടിരുന്നെങ്കിലും ആരും തടയാന്‍ ശ്രമിച്ചിരുന്നില്ല. നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.

ഷമി- ജഹാന്‍ വിവാദം; പാക് മോഡല്‍ അലിഷ്ബ പ്രതികരിക്കുന്നു, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട്, ഇഷ്ടമാണ്...

English summary
Junaid lynching case: SC to re-examine father’s plea for CBI probe, stays trial in Faridabad court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more