കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂൺ 19 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം; പ്രധാനമന്ത്രി രാജ്യത്തോട് നുണപറഞ്ഞ ദിനം;കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ജൂൺ 19 എന്ന് കോൺഗ്രസ്. അന്നാണ് അതിർത്തിയിലെ ചൈനീസ് കടന്ന് കയറ്റത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നുണ പറഞ്ഞതെന്നും കോൺഗ്രസ് ആരോപിച്ചു.ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങൾ സംബന്ധിച്ച് കേന്ദ്രമന്ത്രിമാർ വ്യത്യസ്ത ഭാഷകളിലാണ് സംസാരിക്കുന്നതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. പാർലമെന്റിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻസിപിയെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് നീക്കം? കരുക്കൾ നീക്കുന്നത് ദില്ലി വഴി, പ്രതീക്ഷ ഇങ്ങനെഎൻസിപിയെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് നീക്കം? കരുക്കൾ നീക്കുന്നത് ദില്ലി വഴി, പ്രതീക്ഷ ഇങ്ങനെ

ജൂൺ 19 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്, കാരണം അന്നാണ് പ്രധാനമന്ത്രി രാജ്യത്തോട് ചൈനീസ് കടന്ന് കയറ്റം സംബന്ധിച്ച് നുണപറഞ്ഞത്. അന്ന് ചൈനയ്ക്ക് മോദി ക്ലീൻ ചീറ്റ് നൽകുക മാത്രമല്ല ചെയ്തത്. ബീജിംഗ് ആസ്ഥാനമായുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുമായി (എഐഐബി) 750 മില്യൺ ഡോളർ (5,521 കോടി രൂപ) വായ്പ കരാർ ഒപ്പിട്ടുവെന്നും കോൺഗ്രസ് ആരോപിച്ചു. ആ സമയം ഗാൽവൻ മേഖലയിൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടി പോരാടി 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചതെന്നും ഖേര പറഞ്ഞു. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിലെ റ്റവും വലിയ ഓഹരിയുടമ ചൈനയാണ്.

 page-15996218

ബീജിംഗ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര വികസന ബാങ്കിൽ നിന്ന് 9,202 കോടി രൂപയുടെ രണ്ട് വായ്പകൾ ഇന്ത്യ സ്വീകരിച്ചതായി സർക്കാർ ചൊവ്വാഴ്ച സഭയിൽ അംഗീകരിച്ചിരുന്നു.കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ചൈനീസ് ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് മെയ് എട്ടിന് 500 മില്യൺ ഡോളറിന്റെ ആദ്യ വായ്പ എടുത്തത്. ര 750 മില്യൺ ഡോളറിന്റെ രണ്ടാമത്തെ വായ്പ ഗാൽവനിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് നാല് ദിവസങ്ങൾക്ക് ശേഷം ജൂൺ 19 നാണ് എടുത്തത്.

ഇന്ത്യയുമായുള്ള ചൈനീസ് വാണിജ്യ ബന്ധങ്ങൾ അവസാനിപ്പിക്കുമെന്ന മോദി സർക്കാരിന്റെ പ്രഖ്യാപിതവും ഏറെ പ്രചാരമുള്ളതുമായ നയമാണ് ഇതോടെ തുറന്ന് കാട്ടപ്പെട്ടതെന്ന് ഖേര പറഞ്ഞു. ഇന്ത് അതിർത്തിയിൽ ഏകപക്ഷീയമായ കൈയ്യേറ്റ ശ്രമങ്ങൾ മുതിർന്ന അത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപര ബന്ധം അവസാനിക്കാൻ കാരണമാകുമെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാദത്തിൽ അദ്ദേഹം ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോയെന്നും ഖേര ചോദിച്ചു.

Recommended Video

cmsvideo
Narendra modi's long beard trolled across the country | Oneindia Malayalam

നേരത്തേ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കാലഗണന മനസ്സിലാക്കുക: ആരും ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു.പിന്നീട് ചൈന ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നു. അതിന് പിന്നാലെ ചൈന നമ്മുടെ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി സമ്മതിക്കുന്നു, ശേഷം ഇപ്പോൾ ഇന്ത്യ-ചൈന അതിർത്തിയിൽ നുഴഞ്ഞുകയറ്റമില്ലെന്ന് ആഭ്യന്തരമന്ത്രി പറയുന്നു. മോദി സർക്കാർ ഇന്ത്യൻ സായുധ സേനയ്‌ക്കൊപ്പമാണോ അതോ ചൈനയ്‌ക്കൊപ്പമാണോ? എന്തുകൊണ്ടാണ് ഇത്രയധികം ഭയക്കുന്നത്?, എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

English summary
June 19 is the darkest day in the history of India Congress slams PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X