കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് അന്താരാഷ്ട്ര യോഗാദിനം; പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിൽ, 40000 പേർക്കൊപ്പം യോഗ ചെയ്യും

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ന് അന്താരാഷ്ട്ര യോഗാദിനം

ദില്ലി: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഉൾപ്പെടെ പ്രമുഖ ബിജെപി നേതാക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യോഗാ ദിനാചാരണം നയിക്കും. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയാണ് ഇക്കുറി പ്രദാന വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ ഇവിടെ യോഗാഭ്യാസങ്ങൾ നടത്തും.

 പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റൊരു കാൽവെപ്പ്; ആറ് മുങ്ങിക്കപ്പലുകള്‍... 45000 കോടിയുടെ പദ്ധതി! പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റൊരു കാൽവെപ്പ്; ആറ് മുങ്ങിക്കപ്പലുകള്‍... 45000 കോടിയുടെ പദ്ധതി!

റാഞ്ചിയിലെ പ്രഭാത് താര ഗ്രാണ്ടിൽ നടക്കുന്ന ചടങ്ങിൽ നാൽപ്പതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നൂറോളം സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സൈനികരെയും ദുരന്ത നിവാരണ അതോരിറ്റി സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 28 ഓളം വലിയ സ്ക്രീനുകളിൽ പരിപാടി തൽസമയം പ്രദർശിപ്പിക്കുന്നുമുണ്ട്.

modi

ദില്ലിയിലെ രാജ്പതിലെ യോഗാ ദിന പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും. ഹരിയാനയിലെ റോത്തക്കിൽ നടക്കുന്ന പരിപാടിയിൽ അമിത് ഷാ പങ്കെടുക്കും. ദില്ലിയിൽ മാത്രം മൂന്നൂറോളം യോഗാ സെഷൻസാണ് ബിജെപി നടത്തുന്നത്. പത്ത് ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു.

2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. 2015 മുതൽ എല്ലാ വർഷവും അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും യോഗാദിന പരിപാടികൾ കൃത്യമായി നടക്കാറുണ്ട്. സംസ്ഥാനത്ത് നടക്കുന്ന യോഗാ ദിനാചരണത്തിൽ ബിജെപി ജനറല് സെക്രട്ടറി റാം മാധവ് പങ്കെടുക്കും.

English summary
Today is international yoga day, In 2014 UN declared june 21st as International Yoga day, Prime minister Narendra Modi will attend yoga event at Ranchi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X