ഇന്ന് ലോക പരിസ്ഥിതി ദിനം; കുറച്ച് മരങ്ങള്‍ നട്ടോ പ്രതിജ്ഞ ചൊല്ലിയോ മാത്രം ഒതുക്കാവുന്നതല്ല പരിസ്ഥിതി സംരക്ഷണം
ന്യൂദല്‍ഹി: ഇന്ന് ജൂണ്‍ 5. ലോക പരിസ്ഥിതി ദിനം. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുകൊണ്ട് സുസ്ഥിരമായി ജീവിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് ഓര്‍മപ്പെടുത്തി കൊണ്ടാണ് ഈ പരിസ്ഥിതി ദിനം കടന്നു പോകുന്നത്. മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് ലോകം പരിസ്ഥിതിയ്ക്ക് മേല്‍ നേരിടുന്നുണ്ട്. 1972 ജൂണ്‍ അഞ്ചാം തീയതി സ്വീഡനില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലായിരുന്നു പരിസ്ഥിതി സംരക്ഷണത്തെ അടിയന്തര പ്രാധാന്യത്തോടെ കാണണം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത്.
ആ അര്‍ത്ഥത്തില്‍ പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികം കൂടിയാണ് ഇന്ന്. 1973 ജൂണ്‍ അഞ്ചാം തീയതി മുതല്‍ ലോകം പരിസ്ഥിതി ദിനം ആഘോഷിക്കാന്‍ തുടങ്ങി. മനുഷ്യന് ജീവിക്കാന്‍ ഈ ഒരൊറ്റ ഭൂമി മാത്രമേ ഉള്ളൂ, ഇത് നശിച്ചാല്‍ ചെന്ന് പാര്‍ക്കാന്‍ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന ക്യാംപെയ്‌നുകള്‍ ലക്ഷ്യമിടുന്നത്. അതായത് കുറച്ച് മരങ്ങള്‍ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇനിയുള്ള പരിസ്ഥിതി സംരക്ഷണത്തിന്റെ കടമ എന്ന് ചുരുക്കം.

1987 ല്‍ പരിസ്ഥിതി ദിനത്തെ ആഘോഷങ്ങള്‍ക്കായി ഓരോ വര്‍ഷവും ആതിഥേയ രാജ്യത്തെ നിശ്ചയിക്കുക എന്ന പുതിയ ആശയം ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ചു. ഇത് പ്രകാരം ഈ വര്‍ഷം സ്വീഡനാണ് പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. കേരളത്തിലും ഇന്ന് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നിരവധി കര്‍മ പരിപാടികള്‍ തുടക്കമിടുന്നുണ്ട്.
പ്രെറ്റി ...ബ്യൂട്ടിഫുള്‍; മാളവികയുടെ പുതിയ ചിത്രം വൈറല്‍
ഇന്ന് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാകും. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍നാണ് നിര്‍വഹിക്കുന്നത്. കണ്ണൂര്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് വൃക്ഷത്തൈ നട്ടാണ് മുഖ്യമന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
ഇത്തരത്തില്‍ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ക്ക് തുടക്കമാവും. നിലവിലുള്ള 1850 ല്‍ അധികം പച്ചത്തുരുത്തുകള്‍ക്ക് പുറമേയാണ് നവകേരളം പച്ചത്തുരുത്ത് വഴി വൃക്ഷത്തൈ നടുന്നത്. കേരളത്തില്‍ 43 ലക്ഷം വൃക്ഷത്തൈകള്‍ ആണ് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് വെച്ചുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 217 കോടി രൂപ ചെലവില്‍ 72 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications