Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയില്‍ സൂപ്പര്‍ താരങ്ങള്‍ പ്രചാരണത്തിന്....ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമും എത്തും!!

Recommended Video

cmsvideo
    തെലങ്കാനയിൽ ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമും എത്തും

    ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടിഡിപി പുതിയ നീക്കത്തിന്. സൂപ്പര്‍ താരങ്ങളെയാണ് പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. എന്‍ടിആറിന്റെ പേരക്കുട്ടിയുടെ സാന്നിധ്യമാണ് മഹാസഖ്യത്തിന് ഗുണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ഇവര്‍ സാധിക്കുമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വിലയിരുത്തല്‍. ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമുമാണ് പ്രചാരണത്തിന് എത്തുന്നത്.

    കെ ചന്ദ്രശേഖര റാവുവിനെയും ബിജെപിയെയും ഒരേപോലെ നേരിടാനാണ് നായിഡുവിന്റെ നീക്കം. അതേസമയം ഇതുവഴി ഇടഞ്ഞ് നില്‍ക്കുന്ന ബാലകൃഷ്ണയെ ഒതുക്കാനും നായിഡുവിന് സാധിക്കും. ജൂനിയര്‍ എന്‍ടിആര്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ചന്ദ്രബാബു നായിഡുവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനായി നന്ദമുരി കുടുംബത്തെ തന്നെ കൈയ്യിലെടുക്കാന്‍ രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശിച്ചത്. ഇത് വലിയ ഫലം കണ്ടിരിക്കുകയാണ്.

    സഹതാപ തരംഗം

    സഹതാപ തരംഗം

    കുകട്പള്ളിയില്‍ എന്‍ടിആറിന്റെ പേരക്കുട്ടി നന്ദമുരി സുഹാസിസി മത്സരിക്കുന്നുണ്ട്. ഇവിടെ സുഹാസിനിക്കുള്ള വിജയസാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ് ടിഡിപി. സര്‍വസന്നാഹങ്ങളും ഇവര്‍ക്കായി ഒരുങ്ങുന്നുണ്ട്. പക്ഷേ മണ്ഡലത്തില്‍ സഹതാപ തരംഗമാണ് സുഹാസിനി ലക്ഷ്യമിടുന്നുണ്ട്. ഇവരുടെ പിതാവ് നന്ദമുരി ഹരികൃഷ്ണ രണ്ട് മാസം മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. ഇത് വോട്ടായി മാറുമെന്നാണ് വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ നല്ലൊരു ശതമാനം ആളുകള്‍ ആന്ധ്രയില്‍ നിന്ന് കുടിയേറിയവരാണ്.

    13 മണ്ഡലങ്ങള്‍

    13 മണ്ഡലങ്ങള്‍

    13 മണ്ഡലങ്ങളിലും നന്ദമുരി കുടുംബം വരുന്നത് ടിഡിപിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസിനും ഇത് വലിയ നേട്ടമാകും. സൂപ്പര്‍ താരങ്ങളെ ഇറക്കി ഫലം തന്നെ മാറ്റിമറിക്കാനാണ് ടിഡിപി ലക്ഷ്യമിടുന്നത്. ആന്ധ്രയിലെയും തെലങ്കാനയിലെയും ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമും പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് വലിയ സ്വാധീനം ചെലുത്തും. തെലുങ്കില്‍ അടുത്തിടെ ബോക്‌സോഫീസിനെ പിടിച്ച് കുലുക്കിയ ചിത്രങ്ങളെല്ലാം ജൂനിയര്‍ എന്‍ടിആറിന്റെയാണ്.

    നന്ദമുരി കുടുംബത്തിന്റെ പിന്തുണ

    നന്ദമുരി കുടുംബത്തിന്റെ പിന്തുണ

    നന്ദമുരി കുടുംബത്തിന്റെ പിന്തുണ സുഹാസിനിക്ക് ലഭിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആര്‍, കല്യാണ്‍ റാം, ബാലകൃഷ്ണ എന്നിവര്‍ സുഹാസിനിക്ക് പിന്തുണ അറിയിച്ചിഡട്ടുണ്ട്. കുക്ടപള്ളിയില്‍ പ്രചാരണത്തിന് എത്തുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ബാലകൃഷ്ണയും തെലുങ്കിലെ സൂപ്പര്‍താരമാണ്. അതുകൊണ്ട് സുഹാസിനിയുടെ മണ്ഡലം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. യുവാക്കള്‍ കൂട്ടത്തോടെ ഇവര്‍ക്ക് പിന്തുരണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് വമ്പന്‍ ഭൂരിപക്ഷം നേടാനുള്ള സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരും പ്രവചിക്കുന്നു.

    ഹൈദരാബാദില്‍ പ്രചാരണം....

    ഹൈദരാബാദില്‍ പ്രചാരണം....

    ജൂനിയര്‍ എന്‍ടിആര്‍ അപ്രതീക്ഷിതമായി പ്രചാരണത്തിനെത്തുമെന്നാണ്് അറിയിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ സുഹാസിനിക്കായി റോഡ് ഷോ നടത്തുമെന്നാണ് എന്‍ടിആര്‍ സൂചിപ്പിക്കുന്നത്. കുകട്പള്ളിയില്‍ വലിയൊരു റാലിയിലും അദ്ദേഹം നടത്തുന്നുണ്ട്. മുന്‍ സൂപ്പര്‍ താരം വിജയശാന്തി, ബന്ദ്‌ല ഗണേഷ് എന്നിവരും പ്രചാരണത്തിനെത്തും. ഇതിന് പുറമേ നാടോടി ഗായകനും മാവോയിസ്റ്റ് അനുഭാവിയുമായ ഗദ്ദറും ടിആര്‍എസ്സിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. മൊത്തത്തില്‍ സൂപ്പര്‍ താരങ്ങളെ മുന്‍ നിര്‍ത്തിയാണ് നായിഡുവിന്റെ നീക്കം.

    ബാലകൃഷ്ണയും എത്തി....

    ബാലകൃഷ്ണയും എത്തി....

    സുഹാസിനിയുടെ അഭ്യര്‍ഥന പ്രകാരം ബാലകൃഷ്ണ പ്രചാരണത്തിന് എത്തിയിട്ടുണ്ട്. ഒന്നിലധികം റോഡ് ഷോ അദ്ദേഹം ടിഡിപിക്കായി നടത്തി കഴിഞ്ഞു. ചന്ദ്രബാബു നായിഡുവിനൊപ്പം വേദിയും പങ്കിട്ട് കഴിഞ്ഞു അദ്ദേഹം. ഹൈദരാബാദിലാണ് ബാലകൃഷ്ണയുടെ പ്രചാരണം. കുകട്പള്ളിയിലും അദ്ദേഹം എത്തും. നിരവധി ആരാധകരും ടിഡിപി നേതാക്കളും അദ്ദേഹത്തിന്റെ റാലിക്കെത്തിയിരുന്നു. ആരാധക പിന്തുണ സുഹാസിനിക്ക് ഗുണം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

    കെസിആറിന് ആശങ്ക

    കെസിആറിന് ആശങ്ക

    കെസിആര്‍ നന്ദമുരി കുടുംബത്തിന്റെ വരവില്‍ വലിയ ആശങ്കയിലാണ്. ചന്ദ്രശേഖര്‍ റാവുവിന്റെ മകന്‍ കെടി രാമറാവുവാണ് കുകട്പള്ളിയില്‍ പ്രചാരണം നടത്തുന്നത്. കടുത്ത പ്രചാരണമാണ് അവിടെ നടക്കുന്നത്. ഇവിടെ തോറ്റാല്‍ കെസിആറിന് വലിയ നാണക്കേടാണ് അത്. ഇതിന് പുറമേ നന്ദമുരി കുടുംബത്തെ രാമറാവു വെല്ലുവിളിക്കുകയും ചെയ്തു. അവര്‍ക്ക് യാതൊരു സ്വാധീനവും തെലങ്കാനയില്‍ ഇല്ലെന്നും, തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് കാണാമെന്നുമായിരുന്നു രാമറാവുവിന്റെ വെല്ലുവിളി. ഇനി തോറ്റാല്‍ അത് വലിയ തിരിച്ചടിയാണ് കെസിആറിന്.

    സ്ത്രീകളുടെ വര്‍ധന

    സ്ത്രീകളുടെ വര്‍ധന

    സുഹാസിനിക്ക് സ്ത്രീകളുടെ പിന്തുണ വന്‍ തോതില്‍ ലഭിക്കുന്നുണ്ട്. 20-25 പ്രായമുള്ള സ്ത്രീകള്‍ എന്‍ടിആര്‍ എത്തുമെന്ന് പ്രഖ്യാപിച്ചതോടെ കൂട്ടത്തോടെ ടിഡിപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പര്‍ താരത്തിന്റെ പിന്തുണ ടിഡിപിക്ക് വലിയ ഗുണം ചെയ്യും. അതേസമയം നന്ദമുരി കുടുംബത്തെ ഒരുകാലത്തും കൈയ്യൊഴിയാതെ ഉള്ള ചന്ദ്രബാബു നായിഡുവിന്റെ നീക്കങ്ങള്‍ വലിയ ഫലം കണ്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം സൂപ്പര്‍ താരം പവന്‍ കല്യാണ്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ഇതോടെ നായിഡുവിന് മറികടക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+