ഒരൊറ്റ ട്വീറ്റ്: സുഷമ സ്വരാജ് ദുബായില്‍ ഒരു പെണ്‍കുട്ടിയെ രക്ഷിച്ചത് ഇങ്ങനെ!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയിലുള്ള പ്രമുഖരും ടെക്‌നോളജിക്ക് വലിയ പ്രധാന്യം കൊടുക്കുന്നവരാണ്. അതിന് വലിയ ഉദാഹരണമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മോദിയെയും അദ്ദേഹത്തിന്റെ മന്ത്രിമാരെയും ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ ആളുകള്‍ ബന്ധപ്പെടുന്നതും മന്ത്രിമാര്‍ അതിന് മറുപടി കൊടുക്കുന്നതും നമ്മള്‍ എത്രയോ വട്ടം കണ്ടിരിക്കുന്നു.
യു എ ഇയില്‍ ജോലിക്കായി പോയ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രക്ഷിച്ചത് എങ്ങനെയെന്ന് നോക്കൂ. ഈ പെണ്‍കുട്ടിയുടെ സഹോദരനായ ദേവ് തംബോളി സുഷമ സ്വരാജിനെ ടാഗ് ചെയ്ത് ഒരു ട്വീറ്റ് ഇടുന്നു. ആഗസ്ത് 22 ന് ശനിയാഴ്ചയാണ് തന്റെ സഹോദരി അപകടത്തിലാണ് എന്ന് കാണിച്ച് തംബോളി ട്വീറ്റ് ചെയ്തത്. സംഭവങ്ങള്‍ ഇങ്ങനെ...

സഹായം വേണം
ആഗസ്ത് 22 നാണ് സഹോദരിയുടെ കാര്യം പറഞ്ഞ് ദേവ് തംബോളി ട്വീറ്റ് ചെയ്തത്. സുഷമ സ്വരാജിന്റെ സഹായം വേണം. യു എ ഇയില്‍ ജോലിക്കായി ചെന്നതാണ് അവള്‍. എന്നാല്‍ സഹോദരിയെ അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്.

സഹായം കയ്യകലെ
യു എ ഇയിലെ അംബാസിഡറോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിങ്ങളെ ബന്ധപ്പെടും, ആവശ്യമായ കാര്യങ്ങള്‍ ചെയ്യും - വിദേശ കാര്യ മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു.

സഹോദരിയെ രക്ഷിച്ചുകഴിഞ്ഞു
തംബോളി സഹായം അഭ്യര്‍ഥിച്ച് 24 മണിക്കൂര്‍ പോലും കഴിഞ്ഞില്ല, സഹോദരിയെ രക്ഷിച്ചതായി അംബാസിഡര്‍ അറിയിച്ചുകഴിഞ്ഞതായി സുഷമ സ്വരാജ് ട്വിറ്ററിലൂടെ തന്നെ തംബോളിയെ അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ എംബസിയിലെ രക്ഷാകേന്ദ്രത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് അവര്‍.

രക്ഷിച്ചത് ഇങ്ങനെ
ഇന്ത്യന്‍ എംബസി ദുബായ് പോലീസിനെ വിവരമറിയിച്ച് നടത്തിയ ഓപ്പറേഷനിലാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ആഗസ്ത് 14ന് ദുബായിലെത്തിയ ഇവരെ ഒരു കൂട്ടം ആളുകള്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു.

കണ്‍ഫേം ചെയ്യുന്നു
അംബാസിഡര്‍ തന്നെയും വിളിച്ചതായും സഹോദരിയെ രക്ഷിക്കാന്‍ കഴിഞ്ഞതായും തംബോളി വീണ്ടും ട്വീറ്റ് ചെയ്തു. അപകടഘട്ടത്തില്‍ ഒപ്പം നിന്ന ഇന്ത്യന്‍ സര്‍ക്കാരിനെയും മറ്റുള്ളവരെയും ഇദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു.












Click it and Unblock the Notifications