Get Updates
Get notified of breaking news, exclusive insights, and must-see stories!

27 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി!! ആത്മവിശ്വാസം പ്രകടിപ്പിച്ച് യെദ്യൂരപ്പ

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ മുഖ്യമന്ത്രി കസേര ഉറപ്പിച്ച് ബിഎസ് യെദ്യൂരപ്പ. അടുത്ത 27 ദിവസത്തിനുള്ളിൽ കർണാടക മുഖ്യമന്ത്രിയാവുമെന്നാണ് യെദ്യൂരപ്പ വ്യക്തമാക്കിയത്. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമുള്ള യെദ്യൂരപ്പയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. വ്യാഴാഴ്ചയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ യെദ്യൂരപ്പ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ചത്തീസ്ഗഡ് മുഖ്യമന്ത്രി രാം സിംഗിനും കേന്ദ്രമന്ത്രി അനന്ദ് കുമാറിനും ഒപ്പം പ്രത്യക്ഷപ്പെട്ട യെദ്യൂരപ്പ ബിജെപി 150ലേറെ സീറ്റുകൾ സ്വന്തമാക്കുമെന്നും അവകാശപ്പെട്ടു. ശിഖാരിപുരയിലെ ഒരു റോഡ് ഷോയിൽ വച്ചായിരുന്നു യെദ്യൂരപ്പയുടെ പ്രസ്താവന. സ്വന്തം സീറ്റിൽ മത്സരിച്ചാൽ ജയിക്കുമെന്ന വിശ്വാസമില്ലാത്തതിനാലാണ് മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്നതെന്നും യെദ്യൂരപ്പ ആരോപിക്കുന്നു. വരുണയും ചാമുണ്ഡേശ്വരിയിലും കുടുങ്ങിക്കിടക്കുകയാണെന്നും ജയിക്കുമെന്ന ആത്മവിശ്വാസമില്ലെന്നും യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നു. വരുണയിലെ ജനങ്ങൾ സിദ്ധരാമയ്യയിൽ സംതൃപ്തരല്ലെന്നും ചാമുണ്ഡേശ്വരിയിൽ‍ അദ്ദേഹം വിജയിക്കില്ലെന്നും യെദ്യൂരപ്പ പറയുന്നു.

bs-yeddyurappa

തിരഞ്ഞ‍െടുപ്പ് പ്രചാരണമില്ലെങ്കിലും തന്റെ മണ്ഡലത്തിൽ‍ നിന്ന് വിജയിക്കുമെന്നും അവർക്ക് വേണ്ടി താൻ‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങൾക്ക് അറിയാം, അവർ അത് മറന്നുപോകില്ലെന്നും യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നു.

സിദ്ധരാമയ്യ സർക്കാര്‍ കർഷക വിരുദ്ധ സർക്കാർ ആണെന്ന് ആരോപിച്ച യെദ്യൂരപ്പ കർഷകർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും യെദ്യൂരപ്പ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തന്റെ പ്രഥമ പരിഗണന കർ‍ഷർക്കായിരിക്കുമെന്നും അധികാരത്തിലെത്തിയാൽ‍ സംസ്ഥാനത്തെ ജലസേചനത്തിന് വേണ്ടി ഒരു കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+