കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക നല്‍കുന്ന പാഠം; 2019ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി?, കോണ്‍ഗ്രസ്സിന് പ്രതീക്ഷ

Google Oneindia Malayalam News

Recommended Video

cmsvideo
2019ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി? | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യം കരസ്ഥമാക്കിയ മികച്ച വിജയം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക. മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലും കരസ്ഥമാക്കിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന്‍റെ വിജയം.

<strong>ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്</strong>ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്

മാണ്ഡ്യ, ബെല്ലാരി ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജനതാ ദള്‍ സഖ്യം മികച്ച വിജയം നേടിയപ്പോള്‍ ശിവമോഗയില്‍ ബിജെപി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കോണ്‍ഗ്രസ്-ദള്‍ സഖ്യം നേടിയ ഈ മികച്ച വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം സാധ്യമാക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്സിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ബിജെപി തന്ത്രം ഇനിയെത്രത്തോളം

ബിജെപി തന്ത്രം ഇനിയെത്രത്തോളം

പൊതുശത്രുവിനെതിരെ ഇതുവരെ ബന്ധവൈരികളായിരുന്നവര്‍ തമ്മില്‍ കൈകോര്‍ക്കുന്ന രീതി രാജ്യവ്യാപകമായി പ്രയോഗത്തില്‍ വന്നാല്‍ 2019 ല്‍ ബിജെപി കൂടുതല്‍ വിയര്‍ക്കും. പ്രതിപക്ഷത്ത് ഭിന്നിച്ചു പോകുന്ന വോട്ടുകള്‍ക്കിടയില്‍ തങ്ങളുടെ വിജയം ഉറപ്പിക്കുന്ന ബിജെപി തന്ത്രം ഇനിയെത്രത്തോളം സാധ്യമാവുമെന്ന് കണ്ടറിയണം.

കര്‍ണാടകയിലെ വിജയം

കര്‍ണാടകയിലെ വിജയം

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി അണിനിരന്നാല്‍ ബിജെപിയ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഈ വര്‍ഷം ആദ്യം നടന്ന ചില ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വ്യക്തമാക്കിയിരുന്നു. അതിനെ ഒന്നു കൂടി അരക്കിട്ടു ഉറപ്പിക്കുന്നതാണ് കര്‍ണാടകയിലെ വിജയം.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ഗോരഖ്പൂരില്‍ നിന്നായിരുന്നു പ്രതിപക്ഷ ഐക്യത്തിന്റെ ചൂടില്‍ ബിജെപിക്ക് ആദ്യമായി പൊള്ളലേറ്റത്. 28 വര്‍ഷം സംഘപരിവാറിന്റെ കുത്തമണ്ഡലമായിരുന്ന, അതും 19 വര്‍ഷം യോഗി ആദിത്യനാഥ് ലക്ഷങ്ങളുടെ ഭൂരിപപക്ഷത്തില്‍ വിജയിച്ച മണ്ഡല പ്രതിപക്ഷം പിടിച്ചെടുത്തപ്പോള്‍ ബിജെപിക്കത് കനത്ത തിരിച്ചടിയായി.

പിന്തുണ

പിന്തുണ

സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രവീണ്‍കുമാറിനെ ബിഎസ്പി പരസ്യമായും കോണ്‍ഗ്രസ് രഹസ്യമായും പിന്തുണച്ചപ്പോള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മണ്ഡലത്തില്‍ ബിജെപിക്ക് അടിപതറി.

കര്‍ണാടകയിലേക്ക് എത്തുമ്പോള്‍

കര്‍ണാടകയിലേക്ക് എത്തുമ്പോള്‍

പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയിലും ഫുല്‍പൂര്‍ മണ്ഡലവും ബിജെപിക്ക് നഷ്ടമായി. ഇവിടെയും വിജയിച്ചത് സമാജ്‌വാദി പാര്‍ട്ടിയാണെങ്കിലും സന്തോഷം പ്രതിപക്ഷത്ത് മൊത്തം പടര്‍ന്നു. യുപിയിലെ ഈ സൗഹദ കൂട്ടായമയുടെ മാതൃക കര്‍ണാടകയിലേക്ക് എത്തുമ്പോള്‍ വിജയ ശതമാനം കൂടുതല്‍ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.

ജെഡിഎസിന് പിന്തുണ

ജെഡിഎസിന് പിന്തുണ

മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സും ജനതാദളും സഖ്യം രൂപീകരിച്ച് അധികാരത്തില്‍ എത്തിയെതായിരുന്നു ദക്ഷിണേന്ത്യയില്‍ നിന്ന് പ്രതിപക്ഷ ഐക്യം ബിജെപിക്ക് നല്‍കിയ ആദ്യ ഷോക്ക്. ഉപാധികളൊന്നുമില്ലാതെ കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ കൊടുത്തപ്പോഴാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത്.

ഉത്തരേന്ത്യയില്‍ നിന്ന് വീണ്ടും

ഉത്തരേന്ത്യയില്‍ നിന്ന് വീണ്ടും

ആ ഷോക്കില്‍ നിന്ന് മുക്തമാവുന്നതിന് മുമ്പ് ഉത്തരേന്ത്യയില്‍ നിന്ന് വീണ്ടും ബിജെപിക്ക് തിരിച്ചടിയേറ്റു. 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമായിരുന്നു അപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത്. കൈരാനയില്‍ പ്രതിപക്ഷം ഒരു കുടക്കീഴില്‍ അണിനിരന്നപ്പോള്‍ കൈരാനയില്‍ ആര്‍എല്‍ഡി അപ്രതീക്ഷിത വിജയം നേടി.

മികച്ച വിജയം

മികച്ച വിജയം

ഭണ്ഡാര-ഗോണ്ടിയിലും ബിഹാറിലുമൊക്കെ പ്രതിപക്ഷം ഇത്തരത്തില്‍ വിജയം നേടിയെടുത്തതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്-ദള്‍ സഖ്യം നേരിട്ടത്. ഭിന്നതകള്‍ നിറഞ്ഞു നിന്നിരുന്നെങ്കിലും മികച്ച വിജയം നേടാന്‍ സാധിച്ചത് 2019 ലാണ് കൂടുതല്‍ ഗുണകരമാവുക.

നിര്‍ദേശം

നിര്‍ദേശം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാന്‍ പോവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ കക്ഷികളുടെ സഖ്യം രൂപീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്ര്. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലെത്താന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് രാഹുല്‍ ഗാന്ധി അതത് സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിട്ടുവീഴച്ച വേണം

വിട്ടുവീഴച്ച വേണം

നിസ്സാരമായ എതിര്‍പ്പുകളുടേയും പിടിവാശികളുടേയും പേരില്‍ സഖ്യം സാധ്യമാവാതെ പോവരുത്. വിട്ടുവീഴച്ച സാധ്യമാവുന്നിടത്തൊക്കെ അതിന് ശ്രമിക്കണം. അതേ സമയം പാര്‍ട്ടിയുടെ നിലപാടുകളും പ്രാധാന്യവും സംരക്ഷിച്ച് നിര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കുന്നു.

ബിജെപിക്ക് 2019 ല്‍

ബിജെപിക്ക് 2019 ല്‍

അഞ്ച് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടി ലോക്‌സഭാ തിരഞ്ഞെുടുപ്പില്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമെല്ലാം ഇത്തരത്തില്‍ പ്രതിപക്ഷ ഐക്യം സാധ്യമാവുമ്പോള്‍ ബിജെപിക്ക് 2019 ല്‍ കൂടുതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.

English summary
just before state polls karnataka delivers a big message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X