സമ്പത്തില്‍ പാബ്ലോ എസ്കോബാറിന് തൊട്ടുപിന്നില്‍: അറിയാം ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് വിവരങ്ങള്‍
ഇന്ത്യ തേടുന്ന അധോലേക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റെന്ന വാർത്തകള്‍ നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീല്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിഷബാധയേറ്റതിനെ തുടർന്ന് ആരോഗ്യ നില ഗുരുതരമായ ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്നായിരുന്നു വാർത്ത.
വർഷങ്ങളായി ഇന്ത്യ തേടുന്ന കുറ്റവാളിയായ ദാവൂദ് ആദ്യം ദുബായിലേക്കും പിന്നീട് പാകിസ്ഥാനിലേക്കും കടക്കുകയായിരുന്നു. രാജ്യം വിട്ടിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇന്ത്യ ഉള്‍പ്പെടേയുള്ള നിരവധി രാജ്യങ്ങളില്‍ ദാവൂദിന്റെ ഡി കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ കമ്പനിയിലൂടെ വലിയ രീതിയിലുള്ള സ്വത്തും ദാവൂദ് ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ദാവൂദിന്റെ ആസ്തികളെ കുറിച്ചുള്ള ഏകദേശകണക്കുകള്‍ പരിശോധിക്കുകയാണ് ഇവിടെ..

1993ലെ മുംബൈ സ്‌ഫോടന സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികള്‍ തേടുന്ന കുറ്റവാളിയാണ്. ഫോബ്‌സ് മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ മൂന്നാമനായ അദ്ദേഹം ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുമാണ്. കൂടാതെ ഐക്യരാഷ്ട്രസഭ ആഗോള തീവ്രവാദിയായും ദാവൂദിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് ഭൂഖണ്ഡങ്ങളിലെ 16 രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ ബിസിനസ്സ് വ്യാപിച്ച് കിടക്കുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, യുകെ, ജർമ്മനി, തുർക്കി, ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ, സൈപ്രസ്, യുഎഇ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നേപ്പാൾ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ അദ്ദേഹത്തിന് ബിസിനസുകളുണ്ട്.
2015-ൽ ദാവൂദ് ഇബ്രാഹിമിന്റെ ആസ്തി 6.7 ബില്യൺ ഡോളറാണെന്നാണ് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 40% ഇന്ത്യയിൽ നിന്നാണെന്നാണ് വിശ്വാസം. ഡി കമ്പനിക്ക് യുഎഇയിലും യുകെയിലുമായി 50-ലധികം പ്രോപ്പർട്ടികൾ ഉണ്ട്. യുകെയിൽ മാത്രം അദ്ദേഹത്തിന്റെ ആസ്തി 450 മില്യൺ ഡോളറാണ്.
ഇന്ത്യയിലെ ഒരു ബില്യൺ ഡോളറിന്റെ പൈറസി മാർക്കറ്റിന്റെ 70 ശതമാനവും ദാവൂദിന്റെ നിയന്ത്രണത്തിലാണ്. പ്രധാന ബിസിനസ്സ് താൽപ്പര്യങ്ങളിൽ തീവ്രവാദ ഫണ്ടിംഗ്, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം എന്നിവയും ഉൾപ്പെടുന്നുണ്ട്. ദാവൂദ് പാകിസ്ഥാനില്‍ ട്രാൻസ്പോർട്ട് ബിസിനസ്സ് നടത്തുന്നുണ്ട്. കറാച്ചിയിൽ നിന്ന് പ്രവർത്തിക്കുന്ന ട്രാൻസ്പോർട്ട് കമ്പനികൾക്കും അദ്ദേഹം ഫണ്ട് നൽകുന്നു.
അന്താരാഷ്ട്ര വാതുവെപ്പ് സംഘത്തിന്റെ ഏറ്റവും വലിയ ഓപ്പറേറ്ററുമാണ് ദാവൂദ്. ദുബായിൽ നിന്നുള്ള ഹവാല പ്രവർത്തനത്തിൽ നിന്നാണ് വാതുവെപ്പ് സംഘത്തിന്റെ പ്രധാന സാമ്പത്തി സ്രോതസ്സ്. നേരത്തെ ദാവൂദ് നിരവധി ഹിന്ദി ചിത്രങ്ങൾ നിക്ഷേപിക്കുകയും നിർമ്മിക്കുകയും ചെയ്തിരുന്നു. ഒത്തുകളി കേസുകളിലും ഇയാളുടെ പേര് ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രധാന ബിസിനസ്സ് വ്യാജ കറൻസി നോട്ടുകൾ പമ്പ് ചെയ്യലാണ്.
യുഎൻ അദ്ദേഹത്തെ അൽ-ഖ്വയ്ദയുടെ അസോസിയേറ്റ് ഫണ്ടറായി പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൂദിനെ പിടികൂടുന്നവർക്ക് നിലവില്‍ 25 മില്യൺ ഡോളറാണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ഡി-13, ബ്ലോക്ക്-4, ക്ലിഫ്റ്റൺ, കറാച്ചി എന്ന സ്ഥലത്ത് 6,000 ഏക്കറിൽ പരന്നുകിടക്കുന്ന ഒരു കൊട്ടാര ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുകയും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നത്.
ദാവൂദ് ഇബ്രാഹിം എക്കാലത്തെയും സമ്പന്നരായ 5 മയക്കുമരുന്ന് ഡീലർമാരിൽ ഒരാളുമാണ്. പട്ടികയില്‍ പാബ്ലോ എസ്കോബാർ, അമാഡോ കാരില്ലോ ഫ്യൂന്റസ് എന്നിവർക്ക് പിന്നിൽ രണ്ടാമതാണ്. ബിലാവൽ ഭൂട്ടോ സർദാരിയുടെ വസതിക്ക് സമീപം വാങ്ങിയത് ഉൾപ്പെടെ ഒമ്പത് വസതികളാണ് ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനിലുള്ളത്. കറാച്ചി പോഷ് ക്ലിഫ്റ്റൺ എൻക്ലേവ് വസതിയില്‍ നീന്തല്‍ കുളം സ്‌നൂക്കർ റൂം, സ്വകാര്യ ജിം, ടെന്നീസ് കോർട്ടുകൾ എന്നിവയുമുണ്ട്. നിരവധി ആഢംബര കാറുകളും ദാവൂദിന് സ്വന്തമായിട്ടുണ്ട്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications