കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിയല്ല തക്കാളിയും പോക്കറ്റ് കീറും: തക്കാളി വില 30ൽ നിന്ന് 60ലേക്ക്.. വെള്ളപ്പൊക്കവും മഴയും തിരിച

Google Oneindia Malayalam News

ദില്ലി: ഉള്ളിക്ക് പിന്നാലെ രാജ്യത്ത് തക്കാളി വിലയും ഉയരുന്നു. തക്കാളിയ്ക്ക് ദൌർലഭ്യം നേരിട്ടതോടെയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി തക്കാളി വിലയിൽ 70 ശതമാനം വർധനവുണ്ടാകുന്നത്. ഉത്സവകാലത്തെ വിലവർധനവ് ഉപയോക്താക്കൾക്കും വെല്ലുവിളിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെയും കർണാടകത്തിലുമുണ്ടായ കനത്ത മഴ ഉൾപ്പെടെ പല കാരണങ്ങൾകൊണ്ടാണ് പച്ചക്കറി വിലവർധനവിലേക്ക് നയിച്ചത്. ഉള്ളി വില ഇരട്ടിയായതിന് പിന്നാലെ തക്കാളിയുടെ വിലയും ഒറ്റയടിക്ക് ഇരട്ടിയായിട്ടുണ്ട്.

ഉജ്ജ്വല തുടക്കവുമായി മേയർ ബ്രോ വികെ പ്രശാന്ത്, വട്ടിയൂർക്കാവിനെ ഇളക്കി മറിച്ച് എൽഡിഎഫ് റോഡ് ഷോഉജ്ജ്വല തുടക്കവുമായി മേയർ ബ്രോ വികെ പ്രശാന്ത്, വട്ടിയൂർക്കാവിനെ ഇളക്കി മറിച്ച് എൽഡിഎഫ് റോഡ് ഷോ

ദില്ലി എൻസിആറിൽ 40- 60 രൂപ വരെയാണ് തക്കാളിക്ക് ഈടാക്കുന്നത്. വരും ദിവസങ്ങളിൽ ഇതിലും വില ഉയരാനാണ് സാധ്യത. 30 രൂപ മാത്രം ഉണ്ടായിരുന്ന തക്കാളിയാണ് 60 രൂപയിലെത്തി നിൽക്കുന്നത്. ചണ്ഡീഗഡിൽ ഒരു കിലോ ഉള്ളിക്ക് 52 രൂപയാണ് വില. വ്യാഴാഴ്ച 25 കിലോയുടെ ഒരു ചാക്ക് തക്കാളി വിറ്റത് 800 രൂപക്കാണ്. മൊത്തവിപണിയിൽ തക്കാളിക്ക് എട്ട് രൂപ മുതൽ 34 രൂപ വരെയാണ് വില. ബുധനാഴ്ച മാത്രം ദില്ലിയിലെ മൊത്തവിപണിയിൽ 560 ടൺ തക്കാളിയാണ് വിൽപ്പനക്കെത്തിയത്.

tomato-pti11-2

കർണാടകത്തിലെയും മഹാരാഷ്ട്രയിലേയും കനത്ത മഴയും വെള്ളപ്പൊക്കവും തക്കാളി ഉൽപ്പാദനത്തെ മൂന്നിലൊന്നായി കുറക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ തക്കാളി കൃഷി നശിച്ചതോടെ ലഭ്യത പകുതിയായി കുറഞ്ഞുവെന്നാണ് കർഷകരും സാക്ഷ്യപ്പെടുത്തുന്നത്. ഉത്സവകാലത്ത് തക്കാളിയുടെ ആവശ്യം വർധിച്ചതും വില വർധനവിന് കാരണമായിട്ടുണ്ടെന്നാണ് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നത്.

English summary
just onions, now tomatoes too will pinch your pocket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X