കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി- ശിവസേന സഖ്യം: സീറ്റ് വിഭജനത്തിൽ നിർണായക ചർച്ചകൾ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി- ശിവസേന സഖ്യം മത്സരിക്കുമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. ഇരു പാർട്ടികളും നേരത്തെ തീരുമാനിച്ച പ്രകാരം നാലാംതവണയും ഒരുമിച്ച് മത്സരിക്കുമെന്നാണ് താക്കറെ വ്യക്തമാക്കിയത്. ഞങ്ങൾക്ക് ഒരുമിച്ച് മത്സരിക്കും. പ്രഖ്യാപനം ഉടനുണ്ടാകും. സഖ്യമായി മത്സരിക്കാൻ നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ടെന്നും സീറ്റുകളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമാകേണ്ടതെന്നുമാണ് താക്കറെ പ്രതികരിച്ചത്. ഒക്ടോബർ 21 ന് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിങ്കളാഴ്ചയോടെ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ ഇരു പാർട്ടികളും ധാരണയിലെത്തും.

 ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടു? സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്ന് തെറിച്ചു, പകരം മറ്റൊരു നേതാവ് ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടു? സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്ന് തെറിച്ചു, പകരം മറ്റൊരു നേതാവ്

ഭൂരിഭാഗവും ശിവസേനക്ക്

ഭൂരിഭാഗവും ശിവസേനക്ക്

ശിവസേന 128 സീറ്റുകളിൽ മത്സരിക്കുമെന്നും അവശേഷിക്കുന്ന കുറച്ച് സീറ്റുകളിൽ മാത്രമായിരിക്കും ബിജെപി മത്സരിക്കുകയെന്നുമാണ് ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനക്കായിരിക്കും ലഭിക്കുക. ആദിത്യ താക്കറെയായാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേന പരിഗണിക്കുന്നതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നൈാണ് താക്കറെ വ്യക്തമാക്കിയിരുന്നു. താക്കറെ കുടുംബം അധികാരത്തിന് പിന്നാലെ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 50-50 അനുപാതം

50-50 അനുപാതം

ലോക്സഭ തിരഞ്ഞെടുപ്പിൽ 50-50 എന്ന അനുപാതത്തിലാണ് ബിജെപിയും ശിവസേനയും തമ്മിലുണ്ടാക്കിയ ധാരണ. ഇതേ രീതിലായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലും പിന്തുടരുകയെന്നാണ് സൂചന. ദില്ലിയിൽ സീറ്റ് വിഭനം സംബന്ധിച്ച് നിരന്തര ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ദില്ലിയിലുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സീറ്റ് വിഭജനത്തിൽ ഫോർമുലയായ ശേഷമേ ദില്ലിയിലേക്ക് മടങ്ങൂവെന്ന് സഞ്ജയ് റൌട്ട് വ്യക്തമാക്കി.

 കോൺഗ്രസ്- എൻസിപി ധാരണ

കോൺഗ്രസ്- എൻസിപി ധാരണ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയെക്കാൽ 20 സീറ്റ് അധികമാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്നാണ് മറ്റ് ചില വൃത്തങ്ങൾ നൽകുന്ന വിവരം. ഞായറാഴ്ച നിർണായക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗവും നടക്കാനിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലേയും ഹരിയാണയിലേയും സ്ഥാനാർത്ഥി നിർണയത്തിന് വേണ്ടിയാണ് യോഗം. കോൺഗ്രസും എൻസിപിയും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. 288 അംഗ നിയമസഭയിൽ 125വീതം സീറ്റുകളിലാണ് ശിവസേനയും എൻസിപിയും മത്സരിക്കുന്നത്.

English summary
'Just working on number of seats, will announce it soon': Uddav Thakkarey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X