Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റ്റിസ് അബ്ദുല്‍ നസീര്‍ ഇനി ഗവര്‍ണര്‍; ജുഡീഷ്യറിക്ക് ഭീഷണിയെന്ന് കോണ്‍ഗ്രസ്

അരുണ്‍ ജെയ്റ്റ്‌ലിയുടെ പഴയ വാക്കുകള്‍ ഓര്‍മിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്‌

n

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെതിരേ കോണ്‍ഗ്രസ്. ഇത് ജുഡീഷ്യറിക്ക് ഭീഷണിയാണെന്ന് മനു അഭിഷേക് സിങ്വി പ്രതികരിച്ചു. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിരമിക്കുന്നതിന് മുമ്പുള്ള വിധികള്‍ വിരമിച്ച ശേഷം ലഭിക്കാനിരിക്കുന്ന ജോലി പ്രതീക്ഷയില്‍ സ്വീധീനിക്കപ്പെടുമെന്നാണ് 2013ല്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ഇത് ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. അതേ കാര്യം തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളതെന്ന് സിങ്വി വ്യക്തമാക്കി.

ഏതെങ്കിലും വ്യക്തിയെ കുറിച്ചല്ല ഇത് പറയുന്നത്. ജസ്റ്റിസ് നസീറിനെ വ്യക്തിപരമായി എനിക്കറിയാം. എന്നാല്‍ ജഡ്ജിമാര്‍ക്ക് വിരമിച്ച ശേഷം ഉയര്‍ന്ന പദവികളില്‍ നിയമനം നല്‍കുന്നതിന് കോണ്‍ഗ്രസ് എതിരാണ്. ഇത്തരത്തില്‍ മുമ്പും നടന്നിട്ടുണ്ടല്ലോ എന്ന ബിജെപി വാദത്തില്‍ കഴമ്പില്ലെന്നും സിങ്വി പറഞ്ഞു.

അയോധ്യ കേസില്‍ രാമക്ഷേത്രത്തിന് അനുകൂലമായി വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിലെ രണ്ടാമത്തെ ജഡ്ജിക്കാണ് വിരമിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ നിയമനം നല്‍കുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് നസീറിനെ ആന്ധ്രയുടെ ഗവര്‍ണറുമാക്കി. കഴിഞ്ഞ മാസമാണ് നസീര്‍ വിരമിച്ചത്. അയോധ്യ കേസ് വിധിച്ച ബെഞ്ചിലെ ഏക മുസ്ലിം അംഗമായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്തുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി.

നോട്ട് നിരോധനം ശരിവച്ച ബെഞ്ചിലും അംഗമായിരുന്നു ജസ്റ്റിസ് നസീര്‍. മുത്തലാഖ്, ജനപ്രതിനിധികളുടെ സ്വതന്ത്ര പ്രസംഗം തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട വിധി പറഞ്ഞ ബെഞ്ചിലും ഇദ്ദേഹം അംഗമായിരുന്നു. കര്‍ണാടക സ്വദേശിയാണ് ഇദ്ദേഹം. 2017ലാണ് സുപ്രീംകോടതി ജഡ്ജിയായത്.

നസീറിന്റെ നിയമനത്തിനെതിരെ സിപിഎം രാജ്യസഭാംഗം എഎ റഹീമും രംഗത്തുവന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍ നടന്ന സംഘപരിവാര്‍ അഭിഭാഷക സംഘടനയുടെ ചടങ്ങിലും ജസ്റ്റിസ് നസീര്‍ പങ്കെടുത്തത് അപലപനീയമാണെന്നും സര്‍ക്കാറിന്റെ വാഗ്ദാനം നസീര്‍ നിരസിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+