കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയില്‍ അഭിഭാഷകന് കോടതിയലക്ഷ്യ ഭീഷണി... മാപ്പുപറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര!!

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ കടുത്ത വാക് പോരിനൊടുവില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകരോട് മാപ്പുപറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ രണ്ട് ദിവസം മുമ്പ് നടന്ന വാദത്തില്‍ അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാവുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു. കോടതി ചരിത്രത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത സംഭവമായിരുന്നു ഇത്. ഈ സംഭവത്തിലാണ് അരുണ്‍ മിശ്ര മാപ്പുപറഞ്ഞത്.

1

ജസ്റ്റിസ് അഭിഭാഷകരുടെ വാദങ്ങള്‍ ക്ഷയോടെ കേള്‍ക്കാന്‍ തയ്യാറാവണമെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞു. കപില്‍ സിബല്‍, മുകുള്‍ റോത്തഗി, അഭിഷേക് സിംഗ്‌വി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാകേഷ് ഖന്ന എന്നിവരാണ് ഈ വിഷയം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. സുപ്രീം കോടതിയില്‍ അരുണ്‍ മിശ്ര, എംആര്‍ ഷാ എന്നിവരുടെ ബെഞ്ച് ചേര്‍ന്നതിന് പിന്നാലെയാണ് ഈ വിഷയം കോടതിക്ക് മുന്നിലെത്തിയത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനാണ് ജസ്റ്റിസ് മിശ്ര. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തിന്റെ വാദത്തിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര്‍നാരായണോട് കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തിയാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ തനിക്ക് ബാര്‍ അസോസിയേഷനെ മറ്റ് ജഡ്ജിമാരേക്കാള്‍ ബഹുമാനിക്കുന്നുണ്ടെന്ന് വിഷയം പരിഗണനയ്ക്ക് വന്നപ്പോള്‍ ജസ്റ്റിസ് മിശ്ര പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു.

അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരുടെയെങ്കിലും വികാരം ഹനിച്ചെങ്കിലും കൈകൂപ്പി മാപ്പുപറയുന്നതായും ജസ്റ്റിസ് മിശ്ര പറഞ്ഞു. ബാര്‍ അസോസിയേഷനും ജഡ്ജിമാരുടെ പാനലും പരസ്പരം ബഹുമാനിക്കേണ്ടവരാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. അതേസമയം വീണ്ടുമൊരു വാദത്തിന് ശങ്കരനാരായണനെ വിളിച്ചെങ്കിലും അദ്ദേഹം നിരസിച്ചെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. യുവ അഭിഭാഷകര്‍ കോടതിയില്‍ വരാന്‍ ഭയമാണെന്ന് മുകുള്‍ റോത്തഗി പറഞ്ഞു. അതേസമയം താന്‍ ആര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി എടുക്കില്ലെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു.

 സിക്കിം ജനതയുടെ താല്‍പര്യങ്ങള്‍ക്കെതിര്... അപകടം പിടിച്ചത്, എന്‍ആര്‍സിയെ തള്ളി ബൂട്ടിയ!! സിക്കിം ജനതയുടെ താല്‍പര്യങ്ങള്‍ക്കെതിര്... അപകടം പിടിച്ചത്, എന്‍ആര്‍സിയെ തള്ളി ബൂട്ടിയ!!

English summary
justice arun mishra aplogise for contempt threat to lawyer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X