കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായേക്കും; എതിർപ്പുമായി മല്ലികാർജുൻ ഖാർഗെ

ഏറ്റവും കൂടുതൽ മനുഷ്യവകാശ ലംഘനങ്ങൾ നടക്കുന്നത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയാണെന്നും അതിനാൽ ആ വിഭാഗത്തിൽപ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കണമെന്നും മല്ലികാർജുന ഖാർഗെ യോഗത്തിൽ ആവശ്യപ്പെ

Google Oneindia Malayalam News

ന്യൂഡൽഹി: സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായേക്കും. ഇത് സംബന്ധിച്ച നിർദേശം കേന്ദ്രം ഉന്നതാധികര സമിതിക്ക് മുന്നിൽ വെച്ചു. എന്നാൽ സർക്കാരിന്റെ നിർദേശത്തോട് രാജ്യസഭ പ്രതിപക്ഷ നേതാവ് എതിർപ്പ് അറിയിച്ചതായും റിപ്പോർട്ട്. ഏറ്റവും കൂടുതൽ മനുഷ്യവകാശ ലംഘനങ്ങൾ നടക്കുന്നത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയാണെന്നും അതിനാൽ ആ വിഭാഗത്തിൽപ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കണമെന്നും മല്ലികാർജുന ഖാർഗെ യോഗത്തിൽ ആവശ്യപ്പെട്ടു.

Arun Mishra

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ്, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങുന്ന സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. മല്ലികാർജുൻ ഖാർഗെ ഒഴികെയുള്ള എല്ലാവരും അരുൺ മിശ്രയുടെ പേര് അംഗീകരിച്ചു. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാർ, ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ രാജീവ് ജെയിൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ ഭൂരിപക്ഷവും അരുൺ മിശ്രയുടെ പേര് അംഗീകരിച്ചതിനാൽ അദ്ദേഹം തന്നെയായിരിക്കും നറുക്ക് വീഴുക. 2020 സെപ്റ്റംബർ രണ്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

2020 ലെ അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ജസ്റ്റിസ് മിശ്രയുടെ നടപടി ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എക്സിക്യൂട്ടീവ് തലത്തിലുള്ള അംഗത്തെ പ്രശംസിക്കുന്ന ജഡ്ജിയെന്ന നിലയിലായിരുന്നു വിമർശനം. സുപ്രീംകോടതിയിൽ നടന്ന 'ജുഡീഷ്യറിയും മാറുന്ന ലോകവും' എന്ന വിഷയത്തിൽ ജസ്റ്റിസ് മിശ്ര മോദിയെ "അന്താരാഷ്ട്ര പ്രശംസ നേടിയ ദർശകൻ" എന്നും "ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന പ്രതിഭ" എന്നും വിശേഷിപ്പിച്ചത്.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

Recommended Video

cmsvideo
At 3 Million Doses, Biggest Tranche Of Sputnik V Vaccines Lands In India

English summary
Justice Arun Mishra may be the new Chairperson of NHRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X