കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്മാരായിക്കൂടാ? കമാല്‍ പാഷ ചോദിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം സമൂഹത്തെ വിമര്‍ശിച്ച് ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷ രംഗത്ത്. മുസ്ലീം പുരുഷന്മാര്‍ക്ക് ഒരേസമയം നാലു ഭാര്യന്മാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്മാരായിക്കൂടാ എന്നാണ് കമാല്‍ പാഷയുടെ ചോദ്യം. മുസ്ലീം സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന പ്രാധാന്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കമാല്‍ പാഷ പറയുന്നത്.

ഗാര്‍ഹിക പീഡന നിരോധന നിയമം എന്ന വിഷയത്തില്‍ കോഴിക്കോട് നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം വളരെ ഗൗരവമേറിയതാണ്. മുസ്ലീം വ്യക്തിനിയമത്തില്‍ സ്ത്രീകളോട് കടുത്ത വിവേചനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

justice-kemal-pasha

എവിടെയും പുരുഷന്മാര്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ മതമേലധ്യക്ഷന്മാര്‍ തങ്ങള്‍ക്ക് ആ യോഗ്യതയുണ്ടോയെന്ന് കൂടി ചിന്തിക്കണമെന്നും കമാല്‍ പാഷ വ്യക്തമാക്കി. തലാഖ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്ലീം സ്ത്രീകളോട് കടുത്ത വിവേചനമാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആനില്‍ പറയുന്ന അവകാശങ്ങള്‍ പോലും മുസ്ലീം സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ മുസ്ലീം സ്ത്രീകള്‍ മുന്നോട്ടു വരണമെന്നും കമാല്‍ പാഷ പറഞ്ഞു.

English summary
Justice B Kemal pasha talk aboust muslim marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X