കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ നോട്ടീസ്, ഏപ്രിൽ 26ന് ഹാജരാകണം

Google Oneindia Malayalam News

ദില്ലി: ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീം കോടതിയിലെ അന്വേഷണ സമിതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് സുപ്രീം കോടതിയിലെ മുൻ ജീവനക്കാരിയായ യുവതിക്ക് നോട്ടീസ് അയച്ചത്. എസ് എ ബോബ്ഡെയെ കൂടാതെ ജസ്റ്റിസ് രമണയും ഇന്ദിരാ ബാനർജിയുമാണ് അന്വേഷണ സമിതിയിലുള്ളത്.

ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പര; ആക്രമണത്തിന് പിന്നിൽ 9 ചാവേറുകൾ, ഒരു വനിതയുംഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പര; ആക്രമണത്തിന് പിന്നിൽ 9 ചാവേറുകൾ, ഒരു വനിതയും

ഏപ്രിൽ 26ന് സമിതിക്ക് മുമ്പിൽ ഹാജരാകാനും നിർദ്ദേശമുണ്ട്. പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സുപ്രീം കോടതി രജിസ്ട്രർ ജനറലിനോട് സമിതി നിർദ്ദേശിച്ചു. വെള്ളിയാഴ്ച അന്വേഷണ സമിതി പരാതിക്കാരിയുടെ ഭാഗം കേൾക്കും.

1-155610

35കാരിയായ സുപ്രീം കോടതി ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ആരോപണം ഉന്നയിച്ചത്. സുപ്രീം കോടതിയിലെ 22 ജഡ്ജിമാർക്ക് ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകിയിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയിരുന്നു.

അതേ സമയം ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന പരാതിയുടെ വേരിലേക്ക് ഇറങ്ങി അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിനെതിരായ ആരോപണമല്ല ഗൂഢാലോചനയാണ് ബെഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Justice Bobde panel issues notice to woman who made allegations agaisnt chief justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X