കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം സുപ്രീം കോടതിയില്‍ ഇടപെടുന്നു, കൊളീജിയം ശുപാര്‍ശ അവഗണിച്ചു, ചെലമേശ്വര്‍ കത്തയച്ചു!!

ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച കത്തില്‍ ചെലമേശ്വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. കര്‍ണാടകയിലെ പ്രിന്‍സിപ്പില്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി കൃഷ്ണ ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്ന ശുപാര്‍ശ രണ്ടു തവണ തള്ളിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയാണ് തള്ളിയിരിക്കുന്നത്. അതോടൊപ്പം കൃഷ്ണ ഭട്ടിനെതിരെ പ്രിന്‍സിപ്പില്‍ സിവില്‍ സിവില്‍ ജഡ്ജ് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താനും ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ സുപ്രീം കോടതി മോദി സര്‍ക്കാരുമായി ഇടഞ്ഞിരിക്കുകയാണ്. കോടതിയുമായി തുറന്ന പോരിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

അവിശ്വാസ പ്രമേയം; ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്അവിശ്വാസ പ്രമേയം; ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

1

്അതേസമയം കൃഷ്ണ ഭട്ടിനെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് നേരത്തെ തന്നെ കര്‍ണാടക ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ ഇപ്പോഴത്തെ സംഭവം സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വിമര്‍ശിച്ചിട്ടുണ്ട്. നിയമമന്ത്രാലയത്തിന് ഒരു ജഡ്ജിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കാന്‍ അധികാരമില്ല. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ തെറ്റിച്ചിരിക്കുന്നത്. ഇതോടെ സുപ്രീം കോടതി സര്‍ക്കാരുമായി ഇടഞ്ഞിരിക്കുകയാണ്. ചെലമേശ്വര്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറവെക്കുന്നതിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനധികൃതമായി ഇടപെടുന്നുവെന്നാണ് ചെലമേശ്വറിന്റെ ആരോപണം.

2

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ രാജ്യസഭയില്‍ നടക്കുന്നുണ്ട്. അതുകൊണ്ട് ചെലമേശ്വറിന്റെ കത്ത് അദ്ദേഹം പരിഗണിക്കാനാണ് സാധ്യത. സര്‍ക്കാരിന്റെ ഇടപെടല്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ചെലമേശ്വറിന്റെ ആരോപണം. നേരത്തെയും സുപ്രീം കോടതി കൊളീജിയം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെ തള്ളിയിട്ടുണ്ട്. സര്‍ക്കാരിന് രാഷ്ട്രീയം നോക്കിയുള്ള നിയമനം നടക്കാത്തതിലുള്ള അമര്‍ഷമാണ് ഇപ്പോഴത്തേതെന്നാണ് സൂചന.

ജസ്റ്റിസ് ദീപക് മിശ്ര പുറത്തായേക്കും... ഇംപീച്ച്മെന്‍റിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ചെന്ന്ജസ്റ്റിസ് ദീപക് മിശ്ര പുറത്തായേക്കും... ഇംപീച്ച്മെന്‍റിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ചെന്ന്

ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടി സിബിഡിടി, അവസാന തിയ്യതി ജൂണ്‍ 30!ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടി സിബിഡിടി, അവസാന തിയ്യതി ജൂണ്‍ 30!

English summary
Justice Chelameswar questions probe against Karnataka judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X