കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല, ഇംപീച്ച്‌മെന്‍റ് പരിഹാരമല്ലെന്ന് ചെലമേശ്വര്‍

ഇംപീച്ച്‌മെന്റ് ഒന്നിനും പരിഹാരമല്ലെന്ന് ചെലമേശ്വര്‍

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരാനുള്ള നീക്കത്തെ ജസ്റ്റിസ് ജെ ചെലമേശ്വര്‍ തള്ളി. ഇംപീച്ച്‌മെന്റ് കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് ചെലമേശ്വര്‍ പറഞ്ഞു. അതേസമയം സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങള്‍ പൊതുനന്‍മയ്ക്ക് വേണ്ടിയാകണം. ഇനി തെറ്റുണ്ടെങ്കില്‍ തന്നെ ഇംപീച്ച്‌മെന്റ് കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ചെലമേശ്വര്‍ ദില്ലിയില്‍ നടന്ന ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സംവാദ പരിപാടിയില്‍ പറഞ്ഞു.

കേന്ദ്രം സുപ്രീം കോടതിയില്‍ ഇടപെടുന്നു, കൊളീജിയം ശുപാര്‍ശ അവഗണിച്ചു, ചെലമേശ്വര്‍ കത്തയച്ചു!!കേന്ദ്രം സുപ്രീം കോടതിയില്‍ ഇടപെടുന്നു, കൊളീജിയം ശുപാര്‍ശ അവഗണിച്ചു, ചെലമേശ്വര്‍ കത്തയച്ചു!!

1

ചീഫ് ജസ്റ്റിസിനെതിരെ തുറന്ന പോരുമായി രംഗത്തെത്തിയതില്‍ തനിക്ക് കുറ്റബോധമില്ലെന്നും ഇപ്പോഴും അക്കാര്യം സംസാരിക്കാന്‍ തയ്യാറാണെന്നും ചെലമേശ്വര്‍ പറയുന്നു. രാജ്യത്തുള്ളവര്‍ എന്തിനാണ് വെറുതെ ഇംപീച്ച്‌മെന്റിനെ കുറിച്ച് ചിന്തിക്കുന്നത്. ഇംപീച്ച്‌മെന്റ് ഒന്നുമുള്ള ഉത്തരമല്ല. നിയമവ്യവസ്ഥ ശരിയായ നിലയിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിവിധ കേസുകള്‍ തനിക്ക് താല്‍പര്യമുള്ള ബെഞ്ചുകള്‍ക്കാണ് ചീഫ് ജസ്റ്റിസ് നല്‍കുന്നതെന്ന് ചെലമേശ്വര്‍ ആരോപിച്ചു. അതേസമയം ജുഡീഷ്യറിക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര നടപടി ഗൗരവമേറിയതാണെന്നും ചെലമേശ്വര്‍ വ്യക്തമാക്കി.

2

അതേസമയം അടുത്ത ചീഫ് ജസ്റ്റിസായി വരേണ്ട രഞ്ജന്‍ ഗൊഗോയിയെ തഴയുമെന്ന അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയും പരിപാടിയില്‍ ചെലമേശ്വര്‍ നല്‍കി. രഞ്ജന്‍ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആക്കാതിരിക്കുമോ എന്ന കാര്യത്തില്‍ ഉത്തരം നല്‍കാന്‍ താന്‍ ജ്യോതിഷിയല്ലെന്ന് ചെലമേശ്വര്‍ പറഞ്ഞു. നിലവില്‍ അങ്ങനെയൊരു സാധ്യതയില്ല. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് കരുതേണ്ടി വരുമെന്ന് ചെലമേശ്വര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ കരിനിഴലില്‍ നിര്‍ത്തുന്ന മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട കേസ് താന്‍ വാദം കേട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതില്‍ ഒരു തെറ്റുമില്ലെന്നും ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് ദീപക് മിശ്ര പുറത്തായേക്കും... ഇംപീച്ച്മെന്‍റിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ചെന്ന്ജസ്റ്റിസ് ദീപക് മിശ്ര പുറത്തായേക്കും... ഇംപീച്ച്മെന്‍റിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ചെന്ന്

രാജേഷ് വധത്തില്‍ പോലീസ് പുതിയ നീക്കത്തിന്; നൃത്താധ്യാപിക പറയുന്നത് പച്ചക്കള്ളം, തെളിവുകള്‍ നിരത്തിരാജേഷ് വധത്തില്‍ പോലീസ് പുതിയ നീക്കത്തിന്; നൃത്താധ്യാപിക പറയുന്നത് പച്ചക്കള്ളം, തെളിവുകള്‍ നിരത്തി

English summary
Justice Chelameswar says impeachment not the way forward, need to fix system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X