കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപക് മിശ്രയുമായി ഡയസ് പങ്കിട്ട് ജസ്റ്റിസ് ചെലമേശ്വര്‍.... പിണക്കം മറന്നു!! പടിയിറക്കം സൗഹൃദത്തോടെ!!

ദീപക് മിശ്രയുമായി ഡയസ് പങ്കിട്ട് ചെലമേശ്വര്‍

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ഡയസ് പങ്കിട്ട് ജസ്റ്റിസ് ചെലമേശ്വര്‍. സുപ്രീം കോടതിയിലെ തന്റെ അവസാനത്തെ ദിനത്തിലാണ് ദീപക് മിശ്രയുമായുള്ള പിണക്കം മറന്ന് ഡയസ് പങ്കിടാന്‍ ചെലമേശ്വര്‍ തീരുമാനിച്ചത്. ജൂണ്‍ 22നാണ് അദ്ദേഹം വിരമിക്കുന്നത്. മധ്യവേനലവധിക്ക് കോടതി പിരിയുന്നതിനാലാണ് ചീഫ് ജസ്റ്റിസുമായി ഡയസ് പങ്കിടുന്നതിന് പിന്നിലെ കാരണം. ദീര്‍ഘകാല അവധി കഴിയുമ്പോഴേക്ക് ചെലമേശ്വറിന്റെ വിരമിക്കല്‍ കാലാവധി കഴിയും. അതിനാല്‍ ചെലമേശ്വറിന് നടപടിക്രമങ്ങള്‍ക്കായി കോടതിയില്‍ എത്താനാവില്ല.

1

അതേസമയം ജസ്റ്റിസ് ചന്ദ്രചൂഡും ഇവര്‍ക്കൊപ്പം ഡയസിലുണ്ടായിരുന്നു. സാധാരണരീതിയില്‍ വിരമിക്കുന്ന ജഡ്ജിക്ക് കോര്‍ട്ട് നമ്പര്‍ വണ്ണില്‍ വച്ച് ചീഫ് ജസ്റ്റിസിനൊപ്പം ഡയസ് പങ്കിടാനുള്ള അവസരം ഉണ്ടാവാറുണ്ട്. ഇത് വിരമിക്കുന്ന ജഡ്ജിനെ ആദരിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ രീതിയാണ്. നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ തുറന്ന പോരുമായി രംഗത്ത് വന്ന ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍. ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ചീഫ് ജസ്റ്റിസ് കേസുകള്‍ അദ്ദേഹത്തിന് താല്‍പര്യമുള്ള ബെഞ്ചുകള്‍ക്ക് കൈമാറുന്നുവെന്ന ആരോപണവും ചെലമേശ്വര്‍ ഉന്നയിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ദീപക് മിശ്രയുമായി ഡയസ് പങ്കിടുന്നത്.

നേരത്തെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അതിന് പങ്കെടുക്കാന്‍ പറ്റില്ലെന്ന് ചെലമേശ്വര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കോര്‍ട്ട് നമ്പര്‍ വണ്ണില്‍ 11 കേസുകളാണ് പരിഗണിച്ചത്. ഈ കേസുകളെല്ലാം വളരെ പെട്ടെന്ന് തീര്‍പ്പാക്കിയാണ് കോടതി മധ്യവേനലവധിക്ക് പിരിഞ്ഞത്. മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ദത്ത, പ്രശാന്ത് ഭൂഷണ്‍, ഗോപാല്‍ ശങ്കരനാരായണ്‍ എന്നിവര്‍ വിടവാങ്ങല്‍ പ്രസംഗം അവതരിപ്പിച്ചു.

6730 വോട്ടുകള്‍.... ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കിയത് ഇതാണ്!! 9 സീറ്റിലെ തോല്‍വി ഭരണം ഇല്ലാതാക്കി6730 വോട്ടുകള്‍.... ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കിയത് ഇതാണ്!! 9 സീറ്റിലെ തോല്‍വി ഭരണം ഇല്ലാതാക്കി

യെദ്യൂരപ്പയ്ക്ക് ജയിച്ചേ തീരൂ....15 ദിവസമില്ല...24 മണിക്കൂര്‍!! ഇനി സഭയില്‍ കാണാമെന്ന് രാഹുല്‍!!യെദ്യൂരപ്പയ്ക്ക് ജയിച്ചേ തീരൂ....15 ദിവസമില്ല...24 മണിക്കൂര്‍!! ഇനി സഭയില്‍ കാണാമെന്ന് രാഹുല്‍!!

English summary
Justice Chelameswar shares dias with CJI Dipak Misra on his last working day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X