കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്.എല്‍. ദത്തു ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Google Oneindia Malayalam News

ദില്ലി : രാജ്യത്തിന്റെ 42 ാമത്തെ ചീഫ് ജസ്റ്റിസായി എച്ച്.എല്‍. ദത്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ ശനിയാഴ്ച വിരമിച്ചതിനെത്തുടര്‍ന്നാണ് എച്ച്.എല്‍. ദത്തു ചുമതലയേറ്റത്.

2015 ഡിസംബര്‍ രണ്ടുവരെയാണ് ജസ്റ്റിസ് ദത്തുവിന്റെ കാലാവധി. മുമ്പ് കേരളത്തിലും ഛത്തീസ്ഗഢിലും ചീഫ് ജസ്റ്റിസായിരുന്നു. 2008 ഡിസംബറിലാണ് അദ്ദേഹം സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമിതനായത്.

justicedattu

ഒട്ടേറെ ശ്രദ്ധേയങ്ങളായ വിധി പ്രസ്താവങ്ങള്‍ ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റേതായുണ്ട്. ടു ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസിന് മേല്‍നോട്ടം വഹിച്ചത് ദത്തുവിന്റെ ബെഞ്ചായിരുന്നു. കര്‍ണാടകത്തിലെ ബെല്ലാരി സ്വദേശിയാണ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു. പ്രമുഖ അഭിഭാഷകനായിരുന്ന അദ്ദേഹം 1995ലാണ് അവിടെ ഹൈക്കോടതി അഭിഭാഷകനായി നിയമിതനായത്.

English summary
Justice H.L. Dattu was Sunday sworn in as the chief justice of India. He was administered the oath of office by President Pranab Mukherjee. justice dattu is the 42nd chief justice of India and will be at the helm of the Indian judiciary till 2015 december 2nd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X