കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപക് മിശ്രയ്ക്ക് വിടവാങ്ങലൊരുക്കി സുപ്രീം കോടതി.... വാനോളം പുകഴ്ത്തി രഞ്ജന്‍ ഗൊഗോയ്!!

Google Oneindia Malayalam News

ദില്ലി: വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് മികച്ച വിടവാങ്ങല്‍ ചടങ്ങൊരുക്കി ജഡ്ജിമാര്‍. അദ്ദേഹത്തിന്റെ സംഭാവനകളെ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രകീര്‍ത്തിച്ചു. ആള്‍ക്കൂട്ട കൊല മുതല്‍ സദാചാര കൊലപാതകങ്ങളില്‍ വരെയുള്ള ദീപക് മിശ്രയുടെ വിധികള്‍ ചരിത്രപരമായിരുന്നെന്ന് ഗൊഗോയ് വിലയിരുത്തി. പ്രശസ്ത സാഹിത്യകാരന്‍ ജൊനാഥന്‍ സ്വിഫ്റ്റിന്റെ വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം മിശ്രയെ പുകഴ്ത്തിയത്. മറ്റ് കാണാതിരിക്കുന്നത് കാണാനുള്ള കാഴ്ച്ചപ്പാടാണ് ഒരു കലയാണെന്ന് ഗൊഗോയ് പറഞ്ഞു.

1

വ്യക്തിസ്വാതന്ത്ര്യത്തിന് അങ്ങേയറ്റത്തെ പരിഗണന നല്‍കിയ ചീഫ് ജസ്റ്റിസായിരുന്നു മിശ്ര. സ്ത്രീകളുടെ അവകാശത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. നിരവധി പേരെ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദിപ്പിച്ചിരുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുമ്പോള്‍ പരസ്പരമുള്ള ആക്രമണവും കൊലപാതകങ്ങളും വര്‍ധിക്കും. എന്നാല്‍ സുപ്രീം കോടതി ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരാണ്. എല്ലാ കാലവും അങ്ങനെ തന്നെയായിരിക്കും. എന്താണ് കഴിക്കേണ്ടതെന്നും ധരിക്കേണ്ടതെന്നും തടയപ്പെടുന്ന അവസ്ഥയിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ഗൊഗോയ് പറഞ്ഞു.

അതേസമയം സെപ്റ്റംബര്‍ മൂന്നിനാണ് ഗൊഗോയ് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്നത്. ദുഷ്ടശക്തികളെ നീതിയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് ദീപക് മിശ്ര പറഞ്ഞു. ചരിത്രം ചിലപ്പോള്‍ ദയവുള്ളതും അതോടൊപ്പം ദയവില്ലാത്തതുമാകും. ഞാന്‍ ചരിത്രത്തിന്റെ ബലത്തില്‍ ആളുകളെ വിലയിരുത്താറില്ല. അവരുടെ പ്രവര്‍ത്തി കൊണ്ട് മാത്രമേ വിലയിരുത്താറുള്ളൂ. ആത്മസംതൃപ്തിയോടെയാണ് സുപ്രീം കോടതിയുടെ പടിയിറങ്ങുന്നത്. ഒരിക്കല്‍ പോലും നീതി ആര്‍ക്ക് മുന്നിലും അടിയറവ് വെച്ചിട്ടില്ലെന്നും ദീപക് മിശ്ര പറഞ്ഞു.

മധ്യപ്രദേശില്‍ ഗോ മന്ത്രാലയവുമായി ശിവരാജ് സിംഗ്... കോണ്‍ഗ്രസിനെ നേരിടാനുള്ള പുതു തന്ത്രം!!മധ്യപ്രദേശില്‍ ഗോ മന്ത്രാലയവുമായി ശിവരാജ് സിംഗ്... കോണ്‍ഗ്രസിനെ നേരിടാനുള്ള പുതു തന്ത്രം!!

രാഹുല്‍ ഈശ്വറും ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ ഇല്ലാതാവുന്നതല്ല ഭരണഘടന: രശ്മി നായര്‍രാഹുല്‍ ഈശ്വറും ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ ഇല്ലാതാവുന്നതല്ല ഭരണഘടന: രശ്മി നായര്‍

English summary
justice deepak mishra farewell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X