കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധം: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

Google Oneindia Malayalam News

അഹമ്മദാബാദ്: വിയോജിപ്പിന്റെ ശബ്ദങ്ങളെ രാജ്യദ്രോഹമെന്നും ജനാധിപത്യ വിരുദ്ധമെന്നും മുദ്രകുത്തുന്നത് ജനാധിപത്യത്തിൻറെ ഹൃദയത്തിലേൽപ്പിക്കുന്ന ആഘാതമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എതിർ സ്വരങ്ങളെ അടിച്ചമർത്താൻ രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഭയം സൃഷ്ടിക്കുകയാണെന്നും ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 "പ്രണയിക്കില്ല, പ്രണയവിവാഹമില്ല" വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോളേജ് അധികൃതര്‍

അഹമ്മദാബാദിൽ പിഡി ദേശായ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും നിയമപരമായ സംവിദാനം ജനാധിപത്യ സർക്കാർ ഉറപ്പുവരുത്തുന്നു എന്നാണ് അഭിപ്രായ ഭിന്നതകൾ സംരക്ഷിക്കുന്നത് ഓർമപ്പെടുത്തുന്നത്. അഭിപ്രായ ഭിന്നത ജനാധിപത്യത്തിൻറെ സുരക്ഷാ വാൽവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dy

നിലവിലുളള നിയമങ്ങൾക്കും സംവിധാനങ്ങൾക്കുമെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. സംവാദങ്ങളെ അടിച്ചമർത്തുകയല്ല സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ നിനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പ്രസ്താവന. പ്രതികാര ഭയമില്ലാതെ ഓരോ വ്യക്തിക്കും അവരുടെ അഭിപ്രായം പറയാൻ കഴിയുന്ന ഇടങ്ങളുടെ സൃഷ്ടിയും സംരക്ഷണവും ഉറപ്പു വരുത്താനുള്ള കഴിവാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Justice DY Chandrachud on protests in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X