കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ. ദീപക് മിശ്ര വിരമിക്കുന്നു.. രഞ്ജൻ ഗൊഗോയ് പിൻഗാമിയായേക്കും, നിർദേശം തേടി കേന്ദ്രം

  • By Desk
Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കുമെന്ന് സൂചന. ഒക്ടോബര്‍ രണ്ടിനാണ് ജ. ദീപക് മിശ്ര വിരമിക്കുന്നത്. വിരമിക്കുന്നതിന് മുന്‍പ് തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം ദീപക് മിശ്രയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ദീപക് മിശ്രയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമന്ത്രി രവിശങ്കര്‍ പ്രസാദ് അക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കും. ദീപക് മിശ്ര നിര്‍ദേശിക്കുന്ന പേര് പ്രധാനമന്ത്രിയാണ് രാഷ്ട്രപതിക്ക് കൈമാറുക.

സാധാരണയായി വിരമിക്കുന്നതിന് ഒരു മാസം മുന്‍പാണ് ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കാറുള്ളത്. ജ. ദീപക് മിശ്ര അടുത്ത ആഴ്ച തന്നെ പിന്‍ഗാമിയെ നിര്‍ദേശിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

sc

ഇതുവരെയുള്ള കീഴ്വഴക്കം പ്രകാരം ഏറ്റവും മുതിര്‍ന്ന ജഡ്ജി ആണ് അടുത്ത ചീഫ് ജസ്റ്റിസ് ആയി ശുപാര്‍ശ ചെയ്യപ്പെടുക. സീനിയോറിറ്റി പ്രകാരം ജ. രഞ്ജന്‍ ഗൊഗോയ് ആണ് അടുത്ത ചീഫ് ജസ്റ്റിസ് ആവേണ്ടത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് മറ്റ് ജഡ്ജിമാരുമായി ആലോചിച്ച ശേഷമാണ് തീരുമാനത്തിലെത്തുക.

അത് മാത്രമല്ല ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ദീപക് മിശ്ര രഞ്ജന്‍ ഗൊഗോയിയുടെ പേര് നിര്‍ദേശിക്കുമോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. നേരത്തെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ദീപക് മിശ്രയ്ക്ക് എതിരെ കോടതിക്ക് പുറത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് കലാപക്കൊടി ഉയര്‍ത്തിയവരുടെ കൂട്ടത്തില്‍ ജസ്റ്റിസ് ഗൊഗോയിയും ഉണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ സീനിയോറിറ്റി മറികടന്ന് ജസ്റ്റിസ് ഗൊഗോയിയെ തഴയാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.

English summary
Justice Gogoi likely to be next CJI: Law ministry seeks recommendation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X