• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നീതി നടപ്പിലായി'; സ്ത്രീ ശാസ്ത്രീകരണത്തിനായി കൈകോര്‍ക്കാം: നരേന്ദ്രമോദി

ദില്ലി: സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി നടപ്പായെന്നും നരേന്ദ്രമോദി പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്.

നമ്മുടെ സ്ത്രീ ശക്തി എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയിട്ടുണ്ടെന്നും സമത്വത്തില്‍ ഊന്നി സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രത്തിനായി നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് പുലര്‍ച്ചെ 5-30 നായിരുന്നു നാലു പ്രതികളേയും തീഹാര്‍ ജലിയില്‍ തൂക്കിലേറ്റിയത്. മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ്, എന്നിവരെയാണ് തൂക്കിലേറ്റിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് പ്രതികളെ തൂക്കിലേറ്റിയത്. സംഭവം നടന്ന് ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് വധ ശിക്ഷ നടപ്പാക്കുന്നത്.

തൂക്കിലേറ്റിയതിന് പിന്നാലെ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചിരുന്നു. ഒടുവില്‍ അവരെ തൂക്കിലേറ്റിയിരിക്കുന്നു. ഇത് ഒരു നീണ്ട പോരാട്ടമായിരുന്നു. ഇന്ന് ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ഈ ദിവസം ഞാന്‍ രാജ്യത്തെ പെണ്‍മക്കള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നായിരുന്നു ആശ ദേവിയുടെ പ്രതികരണം. അഭിഭാഷകര്‍ക്ക് ഒപ്പമായിരുന്നു പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെ നിര്‍ഭയയുടെ അച്ഛനും അമ്മയും മാധ്യമങ്ങളെ കണ്ടത്. ഞങ്ങലെ മകള്‍ ഈ ഭൂമി വിട്ടു പോയി. അവളിനി തിരിച്ചു വരാന്‍ പോകുന്നില്ല, പക്ഷെ അവള്‍ക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നു. ഈ നീതി നര്‍ഭയക്ക് വേണ്ടി മാത്രമുള്ളതല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണ് ഇതെന്നും ആശാ ദേവി പറഞ്ഞു.

ശിക്ഷ നടപ്പിക്കിയതിന് പിന്നാലെ വന്‍ ആള്‍ക്കൂട്ടമായിരുന്നു ജയിലിനുപുറത്ത്. ശിക്ഷ നടപ്പാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നിര്‍ഭയയുടെ അയല്‍വാസികളും ബന്ധുക്കളും ആളുകളും ജയിലിന് പുറത്ത് മധുരം വിതരണം ചെയ്തു. നേരത്തെ ജനുവരി 22 ഫെബ്രുവരി ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തിയ്യതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹരജികള്‍ നിലനിന്നിരുന്നതിനാല്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു.

പുലര്‍ച്ചെ നാല് മണിയോടെ കോടതി വിധിയുടെ വിശദാംശങ്ങള്‍ തിഹാര്‍ ജയിലില്‍ ഔദ്യോഗികമായി എത്തി. തുടര്‍ന്ന് ജയില്‍ അധികൃതര്‍ യോഗം ചേര്‍ന്നു. ആരാച്ചാര്‍ പവന്‍ ജല്ലാദും ഈ യോഗത്തില്‍ പങ്കെടുത്തു. ഇതിന് ശേഷം പ്രതികളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. പ്രതികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി 10 മിനിട്ട് അനുവദിക്കുകയും ചെയ്തിരുന്നു.

cmsvideo
  പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ | Oneindia Malayalam

  2012 ഡിസംബര്‍ 16 ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങറിയത്. 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയേയും സുഹൃത്തിനേയും ആറംഗ സംഘം ഓടുന്ന ബസ്സില്‍ വച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന സുഹൃത്തിനെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ചുവീഴ്ത്തുകയും പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍ 29 ന് പെണ്‍കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.

  English summary
  Justice has Prevailed, It is of utmost importance to ensure dignity and safety of women: Narendra Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X