ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതി: അന്വേഷണ സമിതിയില്‍ ജസ്റ്റിസ് രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര!
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉള്ള മൂന്നംഗ കമ്മിറ്റിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അംഗമാകും. ജസ്റ്റിസ് എന്‍ വി രമണയ്ക്ക് പകരമായാണ് ഇന്ദു മല്‍ഹോത്ര പാനലില്‍ അംഗമാകുക.
ജസ്റ്റിസ് രമണ രഞ്ജന്‍ ഗോഗോയുടെ കുടുംബാംഗം പോലെയാണെന്നും അതിനാല്‍ അദ്ദേഹം പാനലില്‍ ഉണ്ടായാല്‍ സത്യവാങ്മൂലത്തിനും തെളിവുകള്‍ക്കും അര്‍ഹിച്ച പരിഗണന ലഭിക്കുമോ എന്നതിനാലാണിതെന്നും വ്യക്തമാക്കി പരാതിക്കാരി അയച്ച കത്തിനെ തുടര്‍ന്നാണ് ഈ നടപടി. കോടതി ചൊവ്വാഴ്ച്ചയാണ് സമിതിയെ തീരുമാനിച്ചത്. ജസ്റ്റിസ് ബോബ്ഡെയാണ് സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്.

ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ പാനലില്‍ നേരത്തെ ഒരു വനിത ജഡ്ജി മാത്രമായിരുന്നു ഉണ്ടായിരുന്നുത്. ഇന്ദിര ബാനര്‍ജിയായിരുന്നു വനിത അംഗം. സീനിയോറിറ്റി പരിഗണിച്ചാണ് ജസ്റ്റിസ് രമണ അംഗമായത്. എന്നാല്‍ പരാതിക്കാരിയുടെ അപേക്ഷയെതുടര്‍ന്നാണ് രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര അംഗമാകുന്നത്.
1997ലെ വിശാഖ കേസിലെ വിധിയനുസരിച്ച് വനിതകള്‍ക്ക് ഭൂരിപക്ഷമുള്ള സമിതിയാണ് പീഢനപരാതികള്‍ അന്വേഷിക്കേണ്ടതെന്നും പരാതിക്കാരിയായ യുവതി സുപ്രിം കോടതിയെ അറിയിച്ചിരുന്നു. കേസില്‍ യാതൊരു പുരോഗതിയും ഇല്ലാതിരിക്കെ തന്നെ പരാതിക്കാരിക്കെതിരെ വന്ന വ്യക്തിപരമായ പരാമര്‍ശങ്ങളെയും പരാതിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടി.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications