കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതി: അന്വേഷണ സമിതിയില്‍ ജസ്റ്റിസ് രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര!

  • By Desk
Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉള്ള മൂന്നംഗ കമ്മിറ്റിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അംഗമാകും. ജസ്റ്റിസ് എന്‍ വി രമണയ്ക്ക് പകരമായാണ് ഇന്ദു മല്‍ഹോത്ര പാനലില്‍ അംഗമാകുക.

<br>പ്രേമചന്ദ്രനോട് കൊല്ലത്ത് സിപിഎം കണക്ക് തീർക്കും, 60000ത്തിന് മേലെ ഭൂരിപക്ഷമെന്ന് വിലയിരുത്തൽ
പ്രേമചന്ദ്രനോട് കൊല്ലത്ത് സിപിഎം കണക്ക് തീർക്കും, 60000ത്തിന് മേലെ ഭൂരിപക്ഷമെന്ന് വിലയിരുത്തൽ

ജസ്റ്റിസ് രമണ രഞ്ജന്‍ ഗോഗോയുടെ കുടുംബാംഗം പോലെയാണെന്നും അതിനാല്‍ അദ്ദേഹം പാനലില്‍ ഉണ്ടായാല്‍ സത്യവാങ്മൂലത്തിനും തെളിവുകള്‍ക്കും അര്‍ഹിച്ച പരിഗണന ലഭിക്കുമോ എന്നതിനാലാണിതെന്നും വ്യക്തമാക്കി പരാതിക്കാരി അയച്ച കത്തിനെ തുടര്‍ന്നാണ് ഈ നടപടി. കോടതി ചൊവ്വാഴ്ച്ചയാണ് സമിതിയെ തീരുമാനിച്ചത്. ജസ്റ്റിസ് ബോബ്‌ഡെയാണ് സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്.

indu-malhotra-

ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ പാനലില്‍ നേരത്തെ ഒരു വനിത ജഡ്ജി മാത്രമായിരുന്നു ഉണ്ടായിരുന്നുത്. ഇന്ദിര ബാനര്‍ജിയായിരുന്നു വനിത അംഗം. സീനിയോറിറ്റി പരിഗണിച്ചാണ് ജസ്റ്റിസ് രമണ അംഗമായത്. എന്നാല്‍ പരാതിക്കാരിയുടെ അപേക്ഷയെതുടര്‍ന്നാണ് രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര അംഗമാകുന്നത്.

1997ലെ വിശാഖ കേസിലെ വിധിയനുസരിച്ച് വനിതകള്‍ക്ക് ഭൂരിപക്ഷമുള്ള സമിതിയാണ് പീഢനപരാതികള്‍ അന്വേഷിക്കേണ്ടതെന്നും പരാതിക്കാരിയായ യുവതി സുപ്രിം കോടതിയെ അറിയിച്ചിരുന്നു. കേസില്‍ യാതൊരു പുരോഗതിയും ഇല്ലാതിരിക്കെ തന്നെ പരാതിക്കാരിക്കെതിരെ വന്ന വ്യക്തിപരമായ പരാമര്‍ശങ്ങളെയും പരാതിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടി.

English summary
Justice Indu Malhotra replaces NV Ramana for the panel on harassment allegation against CJI Ranjan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X