കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദിലെ എൻകൗണ്ടർ സംഭവം; വധ ശിക്ഷ നൽകണം, നീതി ഇങ്ങനെയല്ല വേണ്ടതെന്ന് കമാൽ പാഷ!

Google Oneindia Malayalam News

കൊച്ചി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ വെള്ളിയാഴ്ച പുലർച്ചെയാണ് പോലീസ് വെടിവെച്ച് കൊന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്ത് ഏകദേശം അതേ സമയത്ത് തന്നെയായിരുന്നു നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊന്നത്. രാജ്യത്തെ ജനങ്ങൾ എല്ലാവരും ആഗ്രഹിച്ച ശിക്ഷ തന്നെയാണ് പ്രതികൾക്ക് ലഭിച്ചതെന്ന് കരുത്തവരാണ് ഭൂരിപക്ഷമാളുകളും.

നീതി നടപ്പിലാക്കിയതിൽ നന്ദിയുണ്ട് എന്നാണ് പ്രതികളുടെ ബന്ധുക്കൾ പ്രതികരിച്ചതും. എന്നാൽ നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്ന പ്രതികരണവുമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷ രംഗത്തെത്തി. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവര്‍ക്ക് കിട്ടേണ്ടത്. എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടത്.

Kamal Pasha

പരാമാവധി ശിക്ഷ വധ ശിക്ഷയാണ്. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് അവർക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദില്‍ തെലങ്കാന പോലീസ് ചെയ്തത് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത്തരം പ്രതികള്‍ നമ്മുടെ ചിലവില്‍ ജയിലില്‍ തടിച്ച് കൊഴുത്ത് കഴിയുന്നതില്‍ പരാതിയുള്ളയാളുതന്നെയാണ് ഞാനെന്നും അദ്ദേഹം പ്രതികരിച്ചു.

Recommended Video

cmsvideo
Hyderabad encounter, Has the justice been served? | Oneindia Malayalam

പണ്ട് മേയര്‍ക്ക് വധശിക്ഷ വിധിക്കാന്‍ നിയമമില്ലാത്തതിനാല്‍ മെക്‌സിക്കോയില്‍ ആ ആവശ്യമുന്നയിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English summary
Justice Kamal Pasha's comment about Hyderabad encounter incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X