കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അപമാനിച്ചു, മനസ്സമാധാനം കളഞ്ഞു' സുപ്രീംകോടതി 14 കോടി നഷ്ടപരിഹാരം നൽകണം: ജസ്റ്റിസ് കർണ

തന്റെ സ്വസ്ഥ ജീവിതത്തില്‍ തടസ്സം വരുത്തി എന്ന് ആരോപിച്ചാണ് കര്‍ണ നോട്ടീസ് അയച്ചിരിയ്ക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റിസ് സി എസ് കര്‍ണ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ കേസില്‍ അറസ്റ്റ് വാറണ്ട് ഉള്ള ആളാണ് കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ കര്‍ണ.തന്റെ സ്വസ്ഥ ജീവിതത്തില്‍ തടസ്സം വരുത്തി എന്ന് ആരോപിച്ചാണ് കര്‍ണ നോട്ടീസ് അയച്ചിരിയ്ക്കുന്നത്.

Justice Karna

ജാതീയമായി വലിയ വിവേചനമാണ് ദളിതനായ താന്‍ നേരിടുന്നതെന്നും കര്‍ണ്ണ നോട്ടീസില്‍ ആരോപിയ്ക്കുന്നു.

ജസ്റ്റിസ് കര്‍ണയ്ക്ക് എതിരായ കേസ് പരിശോധിയ്ക്കുന്ന 14 പേരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിനെതിരേയും വലിയ ആരോപണങ്ങളാണ് കര്‍ണ ഉന്നയിയ്ക്കുന്നത്. തന്റെ സ്വാതന്ത്ര്യം ഹനിയ്ക്കുന്നു. പൊതു സമൂഹത്തിന് മുമ്പില്‍ തന്റെ സല്‍പ്പേരിന് കോട്ടം വരുന്ന നടപടികളാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിനാല്‍ ഡിവിഷന്‍ ബെഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് 14 കോടി രൂപ നല്‍കണമെന്നും ജസ്റ്റിസ് കര്‍ണ ആവശ്യപ്പെടുന്നു.

SC

കോടതി അലക്ഷ്യത്തിന്റെ പേരില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആളാണ് ജസ്റ്റിസ് കര്‍ണ. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വക്കീലിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

English summary
Justice Karnan has said if his demand is not met then he would restrain the judicial and administrative work of these judges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X