കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടീസ് കിട്ടി, സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് കട്ജു

നവംമ്പര്‍ പതിനൊന്നിനായിരിക്കും കട്ജു കോടതിയില്‍ ഹാജരാകുന്നത്. ഹാജരാകുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും കട്ജു പറഞ്ഞു.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: സൗമ്യ വധക്കേസില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ ഹാജരാകും. നവംമ്പര്‍ പതിനൊന്നിനായിരിക്കും കട്ജു കോടതിയില്‍ ഹാജരാകുന്നത്. ഹാജരാകുന്നത് സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും കട്ജു പറഞ്ഞു. ഹാജരാകുന്നതിനുളള ഭരണഘടനാ വിലക്ക് കോടതിയെ അറിയിക്കും ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സൗമ്യ വധക്കേസില്‍ വിധി പ്രഖ്യാപിച്ചതില്‍ തെറ്റുകളുണ്ടെന്ന് കട്ജു ചൂണ്ടിക്കാട്ടിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയതും. ഗോവിന്ദച്ചാമിക്കുമേല്‍ കൊലക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടായിട്ടും സുപ്രീംകോടതി അത് പരിഗണിച്ചില്ല, വിശദമായി ഹൈകോടതി പുറപ്പെടുവിച്ച വിധി കൃത്യമായി അവലോകനം ചെയ്യാതെ ഏതാനും പേജുകളില്‍ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതിക്ക് എങ്ങനെ കഴിഞ്ഞു? എന്നിങ്ങനെയുളള വിമര്‍ശനങ്ങളാണ് കട്ജുവിന്റെ ഫെയ്‌സ്ബുക്കിലെ കുറിപ്പിലും പ്രതികരണങ്ങളിലും ഉണ്ടായിരുന്നത്.

ഗുരുതരമായ പിഴവ്

ഗുരുതരമായ പിഴവ്

ഹൈക്കോടതി വിധിച്ച കൊലക്കുറ്റം ഒഴിവാക്കിയത് ഗുരുതരമായ പിഴവാണ്. കൊലക്കുറ്റം ഒഴിവാക്കിയതിലൂടെ നീതിന്യായവ്യവസ്ഥിതിക്ക് തെറ്റായ സന്ദേശമാണ് സുപ്രീംകോടതി നല്‍കിയത്.ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ തയാറാണെന്നും കട്ജു അറിയിച്ചിരുന്നു.

 കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി

കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി

സൗമ്യയുടെ മരണത്തിനിടയാക്കിയ തലയിലെ രണ്ടാമത്തെ മുറിവ് ഉണ്ടാക്കിയത് ഗോവിന്ദച്ചാമി ആണെന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കിയത്. ആക്രമണത്തിനിടയില്‍ സൗമ്യ സ്വയം എടുത്തു ചാടിയതാകാമെന്നും വിധി പറയുന്നു. ട്രെയിനിനുള്ളില്‍ സൗമ്യയുടെ തല ബലംപ്രയോഗിച്ച് നാലഞ്ചു തവണ ഇടിപ്പിച്ചിട്ടുണ്ട്.

കേട്ടു കേള്‍വി

കേട്ടു കേള്‍വി

ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് നിലവിളിയും ശബ്ദങ്ങളും കേട്ടിരുന്നതായും രണ്ടുപേര്‍ സാക്ഷി മൊഴി നല്‍കിയിരുന്നു. ഇതൊന്നും പരിഗണിക്കാതിരുന്ന സുപ്രീംകോടതി സ്വയം ചാടിയതാണെന്ന് ഒരു വ്യക്തി പറഞ്ഞുവെന്ന് രണ്ട് സാക്ഷികള്‍ പറഞ്ഞത് കാര്യമാക്കുകയും ചെയ്തു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള ഈ കാര്യം സുപ്രീംകോടതി എങ്ങനെ വിശ്വാസത്തിലെടുത്തുവെന്നും കട്ജു എഫ്ബിയിലൂടെ ചോദിച്ചിരുന്നു.

 വധശിക്ഷ

വധശിക്ഷ

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള കാര്യം സുപ്രീംകോടതി മുഖവിലയികികെടുത്തത് വിധിയിലെ വലിയ പിഴവാണ്. വധശിക്ഷക്ക് എതിരാണെങ്കിലും ഈ കേസില്‍ താന്‍ ജഡ്ജിയായിരുന്നെങ്കില്‍ വധശിക്ഷ വിധിച്ചേനെയെന്നും കട്ജു സ്റ്റാറ്റസില്‍ വിശദമാക്കിയിരുന്നു.

English summary
Justice Markandey Katju get notice from Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X