ജസ്റ്റിസ് കെഎം ജോസഫ് സുപ്രീകോടതി ജഡ്ജിയായി ചുമതലയേറ്റു
ദില്ലി: സീനിയോറിറ്റി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ മലയാളിയായ ജസ്റ്റിസ് കെഎം ജോസ്ഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. സുപ്രീംകോടതിയിലെ ഒന്നാം കോടതി മുറില് നടന്ന ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം ശുപാര്‍ശചെയ്യപ്പെട്ട ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ജഡ്ജുമാരും അഭിഭാഷകരും നിയമകാര്യ ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതുതായി മൂന്നുപേര്‍കൂടി അധികാരമേറ്റടെത്തുതടോ സുപ്രീംകോടതിയിലെ ജഡ്ജുമാരുടെ എണ്ണം 25 ആയി. പരമാവധി അംഗസഖ്യ 31 ആണ്.

കേന്ദ്രസര്‍ക്കാര്‍ കെഎം ജോസഫിന്റെ സീനീയോറിറ്റി താഴ്ത്തിയതിനാല്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷം മൂന്നാമതയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി പട്ടികയില്‍ താഴെയായക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപയോട് ജഡ്ജിമാര്‍ക്കുള്ള വിയോജിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ അറ്റോര്‍ണി ജനറലിനെ അറിയിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയത് വഴി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു ജസ്റ്റിസ് കെഎം ജോസഫ്. സീനിയോരിറ്റ് തരംതാഴ്ത്തല്‍സര്‍ക്കാര്‍ പകപോക്കലാണെന്ന് ആരോപണമുണ്ട്. ജോസഫിന്റെ പേര് രണ്ടാമത്തെ കൊളീജിയം ശുപാര്‍ശയിലാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. നേരത്തെ പ്രാദേശിക പ്രാതിനിധ്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പേര് തള്ളിയത്. നേരത്തെ ജസ്റ്റിസ് ജോസഫിന്റെ പേര് ത ള്ളിയതിനെതിരെ അന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്ന ചെലമേശ്വര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications