കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതി എന്നത് പ്രതികാരമല്ല... അങ്ങനെ സംഭവിച്ചാല്‍ നിയമത്തിന് വിലയില്ലാതാവുമെന്ന് ജസ്റ്റിസ് ബോബ്‌ഡെ

Google Oneindia Malayalam News

ദില്ലി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. നീതിയെന്നത് ഒരിക്കലും പ്രതികാരമായി തെറ്റിദ്ധരിക്കരുതെന്നാണ് ബോബ്‌ഡെയുടെ പ്രതികരണം. അതേസമയം പോലീസിനെതിരെ ഏറ്റുമുട്ടല്‍ കൊലയില്‍ വിമര്‍ശനം കടുക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

1

നീതി നടപ്പാക്കണം. പക്ഷേ അതൊരിക്കലും പ്രതികാരത്തിലേക്ക് പോകരുത്. ഞാന്‍ വിശ്വസിക്കുന്നത്. നീതി പ്രതികാരമായി മാറിയാല്‍ അതിന്റെ ആവശ്യമോ അന്ത:സത്തയോ നഷ്ടമാകുമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞു. നീതി ന്യായ വ്യവസ്ഥയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരണം. തര്‍ക്കങ്ങളും വാദങ്ങളും അതിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം. മധ്യസ്ഥതയും വഹിക്കണം. അതിലൂടെ കേസുകളുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം നിയമമന്ത്രി രവിശങ്കര്‍ പ്രസാദും പങ്കെടുത്ത ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. ഒരു നിയമവ്യവസ്ഥയെന്ന നിലയില്‍ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കൂടുതല്‍ കഠിനമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പെട്ടെന്നുള്ള വിധി ന്യായങ്ങളാണ് ഇക്കാര്യത്തില്‍ വേണ്ടത്. കേസുകളിലെ വിധി ന്യായം വൈകുന്നത് ജനങ്ങള്‍ക്ക് നീതി ന്യായ വ്യവസ്ഥയെ കുറിച്ചും കോടതികളെ കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകള്‍ മാരുന്നതിന് കാരണമാകുന്നണ്ടെന്നും എസ്എ ബോബ്‌ഡെ പറഞ്ഞു.

ഇതിനിടെ തെലങ്കാന പോലീസിന്റെ എന്‍കൗണ്ടര്‍ നടപടിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് പുലര്‍ച്ചെ സംഭവ സ്ഥലത്ത് പ്രതികളെ എന്തിന് കൊണ്ടുപോയി എന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ പോലീസുകാരുടെ തോക്ക് തട്ടിപ്പറിച്ച് ആക്രമണം നടത്തിയത് കൊണ്ടാണ് തിരിച്ച് വെടിവെക്കേണ്ടി വന്നതെന്നാണ് സൈബരാബാദ് പോലീസ് കമ്മീഷണര്‍ സിവി സജ്ജനാര്‍ പറഞ്ഞത്.

 ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു, ദേശീയത തെളിയിക്കേണ്ടി വരുന്നത് വേദനിപ്പിച്ചെന്ന് അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു, ദേശീയത തെളിയിക്കേണ്ടി വരുന്നത് വേദനിപ്പിച്ചെന്ന് അക്ഷയ് കുമാര്‍

English summary
justice loses its character if it becomes revenge cji on hyderabad encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X