കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് ലോയ കേസ്; ബോംബെ ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതി സ്വമേധയാ ഏറ്റെടുത്തു

  • By Desk
Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയിലുള്ള രണ്ട് കേസുകളാണ് സുപ്രിം കോടതി സ്വമേധയാ ഏറ്റെടുത്തത്. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ഫിബ്രവരി രണ്ടിലേക്ക് മാറ്റി.ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ മഹാരാഷ്ട്ര കോടതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് അതീവ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേസില്‍ ഹരജി നല്‍കിയവര്‍ സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.

justice loya case

ലോയുടെ മരണത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ജനവരി എട്ടിന് ബോംബെ ലോയേര്‍സ് അസോസിയേഷന്‍ ഒരു പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകല്‍ അപൂര്‍ണമാണെന്നും ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍ടിഐ രേഖകള്‍ പ്രകാരം ലഭിച്ച വിവരങ്ങള്‍ കൈവശമുണ്ടെന്നും അസോസിയേഷന്‍ അംഗം ദുഷ്യന്ത് ദാവേ വ്യക്തമാക്കിയിരുന്നു.

അതേസമയം ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്ന് വാ‍ദം കേള്‍ക്കും. സിബിഐ കോടതി ജഡ്ജി ആയിരുന്ന ലോയ അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവേ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.മരണം സംബന്ധിച്ച്
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് കൈമാറിയതില്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നീരസം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഏറ്റെടുത്തിരിക്കുന്നത്.

English summary
The Supreme Court transferred to itself two petitions pending in the Bombay high court on Monday, asking for fair and independent probe into the Judge BH Loya death case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X