വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് മണ്ടനാണെന്ന് മാര്‍ക്കണ്ഡേയ കട്ജു
ദില്ലി: കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി മരമണ്ടനാണെന്ന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു. വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ചും പരിഹസിച്ചും നേതാക്കളും പ്രമുഖരും എത്തുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ദിവസം പി.കെ അബ്ദുറബ്ബിനെ ജനങ്ങള്‍ ശരിക്കും എടുത്തിട്ട് പെരുമാറി എന്നു തന്നെ പറയാം. അബ്ദുറബ്ബിനെതിരെ ട്രോളുകളുടെ പൂരം തന്നെ കഴിഞ്ഞിരുന്നു. ഫറൂഖ് കോളേജിലെ പ്രശ്നത്തില്‍ പ്രതികരിച്ചതിനായിരുന്നു ഇതൊക്കെ കേള്‍ക്കേണ്ടി വന്നത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തൊട്ടുരുമ്മിയിരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് നമ്മുടെ സ്വന്തം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി മണ്ടനാണെന്ന് പറഞ്ഞ കട്ജു പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിപ്പുകാരനാണെന്നും പറയുകയുണ്ടായി.

മണ്ടന്‍ വിദ്യാഭ്യാസ മന്ത്രി
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ചു കൊണ്ടാണ് മാര്‍ക്കണ്ഡേയ കട്ജു എത്തിയത്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി മണ്ടനാണെന്ന് അദ്ദേഹം പറഞ്ഞു.

ആണും പെണ്ണും ഒരുമിച്ചിരിക്കണം
കോളേജ് വിദ്യാര്‍ത്ഥികള്‍ പരസ്പരം ഇടപഴകാന്‍ പഠിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ചേര്‍ന്നാല്‍ മാത്രമേ അതു സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ബഹുമാനിക്കാന്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ചേരുമ്പോള്‍ പരസ്പര ബഹുമാനം ഉണ്ടാകുമെന്നും കട്ജു പറഞ്ഞു. അബ്ദുറബ്ബ് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മോദി തട്ടിപ്പുകാരന്
പ്രധാനമന്ത്രി മോദിക്കെതിരെയും കട്ജു ആഞ്ഞടിച്ചു. മോദി തട്ടിപ്പുകാരനാണെന്ന് കട്ജു പറയുകയുണ്ടായി. മോദിയുടെ വിദേശ യാത്രകള്‍ കണ്ണില്‍ പൊടിയിടാനാണെന്നും വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഗോവധത്തിനെക്കുറിച്ച്
പശു മാതാവാണെന്ന് പറയുന്നതും ശുദ്ധ മണ്ടത്തരമാണ്. താനൊരു ബ്രാഹ്മണനാണെന്നും, ബീഫ് കഴിക്കാറുണ്ടെന്നും കട്ജു പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications